നേരത്തേ, 1500 പേർക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല അർപിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഇവരെ തിരഞ്ഞെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അതിനാൽ ഇളവ് വേണ്ടെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ഫെബ്രുവരി 17 നാണ് പൊങ്കാല. കഴിഞ്ഞ തവണയും ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമായിരുന്നു പൊങ്കാല.
കോവിഡ് കുറഞ്ഞു വരികയാണെങ്കിലും പൊങ്കാലയിൽ ജനക്കൂട്ടമെത്തിയാൽ രോഗവ്യാപന സാധ്യതയുണ്ടെന്നും ഇതെല്ലാം കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്നും ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായർ അറിയിച്ചു.
advertisement
Also Read-Youth died | റബർ മരം മുറിക്കുന്നതിനിടെ തെങ്ങ് വീണു; യുവാവിന് ദാരുണാന്ത്യം
ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം.അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് റോഡുകളില്‍ പൊങ്കാല ഇടാന്‍ അനുമതിയില്ല. മുന്‍വര്‍ഷത്തെപ്പോലെ വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണമെന്നുമായിരുന്നു സർക്കാർ അറിയിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ്.
Also Read-Acid drinking| വിനോദയാത്രയ്ക്കിടെ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാർത്ഥി അവശനിലയിൽ
അതേസമയം, കേരളത്തില്‍ ഇന്നലെ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514, വയനാട് 301, കാസര്‍ഗോഡ് 109 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.