• HOME
  • »
  • NEWS
  • »
  • kerala
  • »
  • Youth died | റബർ മരം മുറിക്കുന്നതിനിടെ തെങ്ങ് വീണു; യുവാവിന് ദാരുണാന്ത്യം

Youth died | റബർ മരം മുറിക്കുന്നതിനിടെ തെങ്ങ് വീണു; യുവാവിന് ദാരുണാന്ത്യം

പിക്കപ്പ് വാൻ ഉപയോഗിച്ച് കെട്ടിവലിച്ച് മരം മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

ജോൺസൺ

ജോൺസൺ

  • Share this:
    കോട്ടയം: തൊടുപുഴ മേലുകാവിൽ മരം മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞു വീണ് യുവാവ് മരിച്ചു. ഈരാറ്റുപേട്ട കളത്തൂക്കടവ് സ്വദേശി ജോൺസൺ (25) ആണ് മരിച്ചത്. മേലുകാവ് പള്ളിക്ക് സമീപം റബർ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം.

    പിക്കപ്പ് വാൻ ഉപയോഗിച്ച് കെട്ടിവലിച്ച് മരം മുറിക്കാൻ ശ്രമിക്കുന്നതിനിടെ റബർ മരം തെങ്ങിന് മുകളിലേക്ക് പതിക്കുകയും തുടർന്ന് തെങ്ങ് ഒടിഞ്ഞ് വീഴുകയുമായിരുന്നു. ഒടിഞ്ഞ തെങ്ങ് ജോൺസന്റെ ദേഹത്തേക്ക് ആണ് പതിച്ചത്. അപകടം നടന്നയുടൻ ജോൺസനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. അവിവാഹിതനായ ഇയാൾക്ക് അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമാണുള്ളത്. അച്ഛൻ : ജോയി, അമ്മ : സീന, സഹോദരങ്ങൾ : ജോമോൻ,ചിഞ്ചു.

    Also read- Accident | വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ട്രെയിലർ കാറിന് മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് ദാരുണാന്ത്യം

    Arrest | കുപ്രസിദ്ധ മോഷ്ടാവ് ടെന്‍ഷന്‍ സുരേഷിനെ പോലീസ് പിടികൂടി

    അന്തര്‍സംസ്ഥാന മോഷ്ടാവ് (Thief) ടെന്‍ഷന്‍ സുരേഷിനെ പോലീസ് പിടികൂടി. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെന്‍ഷന്‍ സുരേഷി (Tension suresh) നെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാവല്‍ സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്.

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 4 വര്‍ഷവും കോഴിക്കോട് ജയിലില്‍ ഒരു വര്‍ഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം കടകള്‍ ഇയാള്‍ കുത്തിപൊളിച്ചു മോഷണം നടത്തിയിരുന്നു.  തുടര്‍ന്ന് ചെന്നൈയില്‍ ഒളിവില്‍ പോവുകയും ശേഷം അവിടുത്തെ ഗുണ്ടാ നേതാവിനൊപ്പം കവര്‍ച്ച നടത്തി പിടിയിലാകുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നു.

    Also read- Accident | നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് പൂര്‍ണമായും തകര്‍ന്നു

    വയനാട് ജില്ലയിലെ 2 വീടുകളില്‍ ഭവനഭേദനം നടത്തി കോഴിക്കോടെത്തി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് വില്‍പന കേസിലേയും പ്രതിയാണ്. കേസില്‍ കൂട്ടുപ്രതികളെയെല്ലാം പിടികൂടിയെങ്കിലും സുരേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

    കഴിഞ്ഞ ദിവസം രാത്രി കസബ ഇന്‍സ്‌പെക്ടര്‍ എം. പ്രജീഷിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സുരേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

    Also read-Scooter Theft| നാലുമാസം മുൻപ് മോഷണം പോയ സ്കൂട്ടർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ; ഉടമയ്ക്ക് തിരികെ നൽകും

    കസബ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത് കോഴിക്കോട് സിറ്റി കാവല്‍ സ്‌ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ അബ്ദുള്‍ റഹിമാന്‍, കെ പി മഹീഷ്, എം ഷാലു, മഹേഷ് പൂക്കാട്, സി കെ സുജിത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി  എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
    Published by:Naveen
    First published: