TRENDING:

'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്

Last Updated:

എൽഡിഎഫ് നേതാക്കന്മാർ സ്വർണക്കൊള്ള നടത്തി ഈ സ്വർണം വിൽക്കാൻ യുഡിഎഫ് സഹായിച്ചുവെന്നും രാജ്നാഥ് സിങ്

advertisement
തിരുവനന്തപുരം: കേരളത്തിൽ ഉയർന്നതരത്തിൽ തീവ്രവാദഭീഷണി നിലനിൽക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വോട്ട് ബാങ്കിനെ ബാധിക്കുമെന്നതിനാൽ ഇതിനെതിരെ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരം പോത്തൻകോട് എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്നാഥ് സിങ്
രാജ്നാഥ് സിങ്
advertisement

എൽഡിഎഫും യുഡിഎഫും തുടർച്ചയായി ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. എൽഡിഎഫിനും യുഡിഎഫിനും അഴിമതിയുടെ മുഖമാണ്. പൊന്മാൻ എന്ന സിനിമയുടെ യഥാർത്ഥ കഥ നടന്നത് 2020ൽ ആണ്. ആ സ്വർണകൊള്ളയാണ് യഥാർത്ഥ കഥ. എൽഡിഎഫ് നേതാക്കന്മാർ സ്വർണക്കൊള്ള നടത്തി ഈ സ്വർണം വിൽക്കാൻ യുഡിഎഫ് സഹായിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇതും വായിക്കുക: കേരളം ആർക്കൊപ്പം? രണ്ടാം Vote Vibe സർവേയിൽ യുഡിഎഫിന് നേരിയ മുൻതൂക്കം; വിശദവിവരങ്ങൾ

കേരള സ്റ്റോറി സിനിമയിലെ കഥ കേരളത്തിൽ ഉണ്ടാവരുത്. കേരളത്തിൽ വികസനത്തിന്റെയും പുരോഗതിയുടെയും സമാധാനത്തിന്റെയും കഥയാണ് ഉണ്ടാകേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

advertisement

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ലെന്നും യൂദാസ് വെള്ളിക്കാശിന് വേണ്ടി യേശുവിനെ ഒറ്റിയതുപോലെ എൽഡിഎഫ് കുറച്ച് സ്വർണത്തിന് വേണ്ടി അയ്യപ്പനെ ഒറ്റിയെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറവൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. സ്വർണം കട്ടവർക്കൊപ്പം ഉന്നത കോൺഗ്രസ് നേതാവ് നിൽക്കുന്ന ചിത്രം പുറത്തുവന്നുവെന്ന് സോണിയ ഗാന്ധിയെ ഉന്നമിട്ട് രാജ്നാഥ് സിങ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Union Defense Minister Rajnath Singh launched a scathing attack on the LDF and UDF during an NDA election campaign event in Pothencode, Thiruvananthapuram. He accused both fronts of neglecting serious security concerns and engaging in massive corruption. Singh alleged that Kerala faces a high level of terrorist threat. However, he claimed that both the LDF and UDF remain inactive against it, fearing that taking a stand might negatively impact their vote banks.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്
Open in App
Home
Video
Impact Shorts
Web Stories