TRENDING:

തന്ത്രി കണ്ഠരര് രാജീവര് മെഡിക്കൽ കോളജ് ആശുപത്രിയിൽ; നാളെ ആൻജിയോഗ്രാം

Last Updated:

നാളെ ആൻജിയോഗ്രാം ചെയ്ത്  വൈകുന്നേരം വരെ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷം തിരികെ പൂജപ്പുര ജയിലിലേക്ക് മാറ്റും.

advertisement
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ സെല്ലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ജയിലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് ആൻജിയോഗ്രാം നടത്താൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. നാളെ ആൻജിയോഗ്രാം ചെയ്ത്  വൈകുന്നേരം വരെ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷം തിരികെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
News18
News18
advertisement

ശബരിമല കട്ടിളപ്പാളിയിലെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജനുവരി ഒൻപതിനാണ് പ്രത്യേക അന്വേഷണസംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഒത്താശ ചെയ്തത് കണ്ഠരര് രാജീവരാണെന്നും തട്ടിപ്പിന് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ . ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പൊതുസ്വത്ത് അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേസിലെ പതിമൂന്നാം പ്രതിയായ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തന്ത്രി കണ്ഠരര് രാജീവര് മെഡിക്കൽ കോളജ് ആശുപത്രിയിൽ; നാളെ ആൻജിയോഗ്രാം
Advertisement
Open in App
Home
Video
Impact Shorts
Web Stories