ഇടതു മുന്നണി പരിപാടികളില്‍ നിന്നും വിട്ടു നിൽക്കുമെന്നും കേരള കോണ്‍ഗ്രസ് പരിപാടികളില്‍ മാത്രമേ പങ്കെടുക്കൂവെന്നുമാണ് ശോഭ ചാര്‍ലി ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി കുറുപ്പിന് ഒപ്പിട്ട് നല്‍കിയ 100 രൂപ മുദ്ര പത്രത്തില്‍ പറയുന്നത്. കരാര്‍ പുറത്ത് വന്നതിനു പിന്നാലെയാണ് പഞ്ചായത്തംഗങ്ങൾക്കെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. ശോഭ ചാര്‍ലിയെ ഇടതു മുന്നണിയും പുറത്താക്കിയിരുന്നു. രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തിനെ തുടര്‍ന്നായിരുന്നു നടപടി.അതേസമയം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ശോഭയോട് രാജി വയ്ക്കാൻ ഇതുവരെ ആവശ്യപ്പെട്ടില്ല.
advertisement
Also Read തില്ലങ്കേരി ജില്ലാ ഡിവിഷൻ തെരഞ്ഞെടുപ്പിൽ വിദ്യാര്‍ത്ഥിനിയെ രംഗത്തിറക്കി യുഡിഎഫ്
പതിമൂന്ന് അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് അംഗങ്ങളും ബിജെപിക്ക് രണ്ടും ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്. സ്വതന്ത്രന്റെ പിന്തുണയില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചിരിക്കെയാണ് ബിജെപി പിന്തുണയില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയത്.
