റാന്നിയിൽ ബിജെപി പിന്തുണയോടെ പ്രസിഡന്‍റായ ശോഭ ചാർളിയെ LDF പുറത്താക്കി
- Published by:Anuraj GR
- news18-malayalam
Last Updated:
ബിജെപി, എസ്.ഡി.പി.ഐ കക്ഷികളുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായി വിജയിച്ച സ്ഥലങ്ങളിലെല്ലാം എൽഡിഎഫ് പ്രതിനിധികൾ ഉടൻതന്നെ സ്ഥാനമൊഴിഞ്ഞിരുന്നു.
പത്തനംതിട്ട: ബിജെപി പിന്തുണയോടെ റാന്നി പഞ്ചായത്ത് പ്രസിഡന്‍റായ ശോഭ ചാർളിയെ എൽഡിഎഫ് പുറത്താക്കി. വോട്ടെടുപ്പിന് പിന്നാലെ ശോഭയോട് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ സിപിഎം നേതൃത്വവും എൽഡിഎഫും ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് വഴങ്ങിയിരുന്നില്ല. ഇതേത്തുടർന്നാണ് ഇന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് ശോഭ ചാർളിയെ പുറത്താക്കാൻ തീരുമാനിച്ചത്.
എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ പുറത്തിറക്കിയ ഒറ്റവരി പ്രസ്താവനയിലാണ് ശോഭ ചാർളിയെ പുറത്താക്കിയ വിവരം പുറത്തുവിട്ടത്. നേരത്തെ കേരള കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടും സ്ഥാനമൊഴിയാൻ ശോഭ ചാർളി തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് മുന്നണിയോഗം ചേർന്ന് ഉടൻ നടപടിയെടുക്കാൻ തീരുമാനിച്ചത്.
ബിജെപി, എസ്.ഡി.പി.ഐ കക്ഷികളുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായി വിജയിച്ച സ്ഥലങ്ങളിലെല്ലാം എൽഡിഎഫ് പ്രതിനിധികൾ ഉടൻതന്നെ സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാൽ റാന്നിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ തയ്യാറാകാതെയിരുന്നത് എൽഡിഎഫിനും സിപിഎമ്മിനും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ എതിരാളികൾ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
advertisement
അതേസമയം മുന്നണി തീരുമാനത്തോട് ശോഭ ചാർളി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വരെ കേരള കോൺഗ്രസ് നേതൃത്വം ശോഭ ചാർളിക്കൊപ്പമായിരുന്നു. രാജിവെക്കേണ്ടതില്ലെന്ന നിലപാടായിരുന്നു അവർക്ക്. എന്നാൽ സിപിഎം ജില്ലാ നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് ശോഭയ്ക്കെതിരെ നടപടിയെടുക്കാൻ മുന്നണി യോഗത്തിൽ കേരള കോൺഗ്രസ് തയ്യാറായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2020 8:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റാന്നിയിൽ ബിജെപി പിന്തുണയോടെ പ്രസിഡന്‍റായ ശോഭ ചാർളിയെ LDF പുറത്താക്കി