'കോണ്‍ഗ്രസിന്റെ ചിന്തയെ ഞാന്‍ വിമര്‍ശിക്കുന്നില്ല. എന്നാല്‍ അവരുടെ സമീപനം ശരിയല്ല. ഇത് സംസ്ഥാനത്തിന് അപകടകരമാണ്' അദേഹം പറഞ്ഞു.
ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 മുന്‍പ് രാജ്യത്ത് പ്രവേശിച്ച ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. ആസാമിലെ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കുന്നതിന് ബിജെപി ശ്രമിക്കുന്നതെന്നും നുഴഞ്ഞുകയറ്റം തടയുന്നതിനായി അന്തരാഷ്ട്ര അതിര്‍ത്തികളെ ശക്തിപ്പെടുത്തുന്നതിൽ പ്രതജ്ഞാബദ്ധമാണെന്നും നഡ്ഡ പറഞ്ഞു.
അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപി ആസാമില്‍ അധികാരത്തിലെത്തിയതിനു ശേഷം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയില്‍ പ്രത്യേകം ശ്രദ്ധ നല്‍കി. രാജ്യത്തെ യഥാര്‍ഥ പൗരന്മാരെ സംരക്ഷിക്കാനാണ് സിഎഎ നടപ്പിലാക്കിയതെന്നും നഡ്ഡ വ്യക്തമാക്കി.
advertisement
Also Read ഊഞ്ഞാലാടവേ മലക്കം മറിഞ്ഞ് വയോധികന്റെ ഞെട്ടിക്കുന്ന പ്രകടനം; വീഡിയോ വൈറലാകുന്നു
സംസ്ഥാനത്തെ വെള്ള പൊക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പോഷകനദികളില്‍ നിന്ന് അധിക ജലം സംഭരിക്കുന്നതിനും ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനും മിഷന്‍ ബ്രഹ്‌മപുത്ര ആരംഭിക്കുമെന്നും ബിജെപി വാഗ്ദാനം നല്‍കുന്നു.
മുപ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിമാസം 3000 രൂപ, പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍, അനധികൃത കയ്യേറ്റത്തില്‍ നിന്ന് സത്ര ആരാധനാലയങ്ങളുടെ ഭൂമി വീണ്ടെടുക്കും, സംസ്ഥാനത്തെ പ്രാര്‍ത്ഥന ഹാളുകള്‍(നംഘറുകള്‍), ഗോത്രവര്‍ഗ്ഗക്കാരുടെ ആരാധനാലയങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. അസമിലെ യുവാക്കള്‍ക്ക് രണ്ടു ലക്ഷം സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നും സ്വകാര്യ മേഖലയില്‍ എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
