ഊഞ്ഞാലാടവേ മലക്കം മറിഞ്ഞ് വയോധികന്റെ ഞെട്ടിക്കുന്ന പ്രകടനം; വീഡിയോ വൈറലാകുന്നു

Last Updated:

ഊഞ്ഞാലാടവെ മലക്കം മറിയലൊന്നും ഈ പ്രായത്തിൽ തനിക്ക് വലിയ കാര്യമല്ല എന്നാണ് ഈ പ്രകടനത്തിലൂടെ അദ്ദേഹം നമ്മളോട് പറയുന്നത്.

ഒരു ഊഞ്ഞാലിൽ തൂങ്ങിക്കൊണ്ട് മലക്കം മറിയുന്ന ഈ വയോധികൻ തെളിയിക്കുന്നത് പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നാണ്. പ്രായമായ ഈ മനുഷ്യൻ ഒപ്പിക്കുന്ന തമാശയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 'അങ്കിൾ കാ സ്വാഗ്' എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഊഞ്ഞാലിൽ കയറി അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന വയോധികൻ ബാലൻസ് തെറ്റി തല കുത്തി വീഴുന്ന കാഴ്ചയാണ് ആദ്യം കാണാനാവുക. എന്നാൽ, തുടർന്ന് വീണ്ടും വേഗത്തിൽ ഊഞ്ഞാലാടുന്ന വയോധികൻ പൊടുന്നനെ മലക്കം മറിയുകയും രണ്ടു കാലിൽ താഴെ നിൽക്കുകയും സാവധാനം നടന്നു പോകുന്നതും കാണാം. ഊഞ്ഞാലാടവെ മലക്കം മറിയലൊന്നും ഈ പ്രായത്തിൽ തനിക്ക് വലിയ കാര്യമല്ല എന്നാണ് ഈ പ്രകടനത്തിലൂടെ അദ്ദേഹം നമ്മളോട് പറയുന്നത്.
ബിസിനസുകാരനായ ഹർഷ് ഗോയെങ്കയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയുടെ സ്രോതസ് എന്താന്നെന്ന് അറിവില്ല. ആ മനുഷ്യന്റെ ഫിറ്റ്നസും ആരോഗ്യവുമാണ് അത്ര എളുപ്പത്തിൽ ഈ അഭ്യാസം കാഴ്ച വെയ്ക്കാൻ കഴിഞ്ഞതിന്റെ ശരിയായ കാരണം. ആദ്യം ഒരപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് നമ്മളെക്കൊണ്ട് തോന്നിക്കുന്ന ഇടത്ത് നിന്ന് അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് മലക്കം മറിഞ്ഞു കൊണ്ട് അദ്ദേഹം തന്റെ കഴിവ് മുഴുവനായി പുറത്തെടുക്കുന്നത്. അദ്ദേഹം ചെയ്യുന്നത്ര നിസാരമായിആരെങ്കിലും അതിനൊരുമ്പെട്ടാൽ എത്ര പല്ലുകൾ നഷ്ടപ്പെടും എന്ന് മാത്രം നോക്കിയാൽ മതി!
advertisement
"അങ്കിളിന്റെ സ്വാഗ്വീഡിയോ വൈറലായി: വൃദ്ധൻ ഊഞ്ഞാലിൽ നിന്ന് വീഴുന്നു, തുടർന്ന് ഒരു മലക്കം മറിയലിലൂടെ കാണികളെ അത്ഭുതസ്തബ്ധരാക്കുന്നു" എന്നായിരുന്നു വീഡിയോയുടെക്യാപ്‌ഷൻ. അദ്ദേഹത്തിന്റെ അഭ്യാസപ്രകടനം കണ്ട് പാർക്കിലെ മറ്റു കുട്ടികൾ അതിശയത്തോടെ നോക്കുന്നത് വീഡിയോയിൽ കാണാം. ടൺ കണക്കിന് ആളുകളാണ് വീഡിയോ കാണുകയും പ്രതികരണവുമായി എത്തുകയും ചെയ്തിട്ടുള്ളത്. മാർച്ച് 17-ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം പത്ത് ലക്ഷം ആളുകളാണ് കണ്ടുകഴിഞ്ഞത്. ട്വിറ്ററിൽ മാത്രമല്ല, മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ വീഡിയോ ആളുകൾ ഷെയർ ചെയ്യുന്നുണ്ട്.
advertisement
പലപ്പോഴും ചിരിയും അത്ഭുതവും ഉണർത്തുന്ന രസകരമായ ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. സ്‌കെയ്‌റ്റ് ബോർഡ് ഉപയോഗിച്ച് മലക്കം മറിയുന്നഒരു വ്യക്തിയുടെ വീഡിയോ മുമ്പൊരിക്കൽ ഇതുപോലെ തന്നെ വൈറലായിട്ടുണ്ട്. ഹൗസ് ഓഫ് ഹൈലൈറ്റ്സ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ആ വീഡിയോ ഷെയർ ചെയ്തിരുന്നത്. ആ വീഡിയോയിൽ ഒരു മനുഷ്യൻ സ്‌കെയ്‌റ്റ് ബോർഡ് ഉപയോഗിച്ച് ചില പ്രകടനങ്ങൾ കാഴ്ച വെക്കുന്നതാണ്കാണാൻ കഴിയുക. ലാൻഡ് ചെയ്യവേ ഗ്രൗണ്ടിലേക്ക് വീഴുന്നയാൾ ഉടനടി തന്നെ മലക്കം മറിഞ്ഞ്എഴുന്നേറ്റു പോകുന്നതാണ്നമ്മൾ കാണുക. ആ വീഴ്ചയുംആ പ്രകടനത്തിന്റെഭാഗമാണെന്ന് അപ്പോൾ മാത്രമേ കാണുന്നവർക്ക് മനസിലാവുന്നുള്ളൂ. 4 ലക്ഷം ലൈക്കുകളും നിരവധി കമന്റുകളും നേടിയാണ്ആ വീഡിയോ വൈറലായത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഊഞ്ഞാലാടവേ മലക്കം മറിഞ്ഞ് വയോധികന്റെ ഞെട്ടിക്കുന്ന പ്രകടനം; വീഡിയോ വൈറലാകുന്നു
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement