TRENDING:

'ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതലുള്ളത്; കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാൻ': കെ സുരേന്ദ്രൻ

Last Updated:

ഭാരതാംബയും കാവിക്കൊടിയും രാജ്ഭവനിൽ വെക്കാൻ പാടില്ലെന്ന് പറയാനുള്ള അധികാരം സംസ്ഥാനത്തെ മന്ത്രിമാർക്കില്ലെന്നും കെ സുരേന്ദ്രൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതലുള്ളതാണെന്നും കാവിക്കൊടി ഈ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്നും ബിജെപി മുൻ അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതാംബയും കാവിക്കൊടിയും രാജ്ഭവനിൽ വെക്കാൻ പാടില്ലെന്ന് പറയാനുള്ള അധികാരം സംസ്ഥാനത്തെ മന്ത്രിമാർക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
News18
News18
advertisement

കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാനാണെന്നും മുസ്ലിം വർഗീയവാദികളെ പ്രീണിപ്പിക്കാനാണ്  ഇടതുപക്ഷവും കോൺഗ്രസും കാവിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിൻ്റെ ചിഹ്നമായ അരിവാളും ചുറ്റികയും കൊണ്ടു നടക്കുന്നവർവർക്ക് ഭാരതാംബയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യോഗദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ അതിനെ സംഘപരിവാർ അജണ്ടയെന്നു പറഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് യോഗാ ദിനം കൊണ്ടാടുകയാണെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

advertisement

താലിബാനിസം കേരളത്തിൽ പടർന്നു പിടിക്കുകയാണെന്നും പിണറായിയിൽ സദാചാര ഗുണ്ടായിസത്തിൻ്റെ ഇരയായി യുവതി മരിച്ച സംഭവം ഗൗരവതരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതലുള്ളത്; കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാൻ': കെ സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories