TRENDING:

ജംഷീദ് മരിച്ചത് എങ്ങിനെ ? ക്രൈംബ്രാഞ്ച് ഒരു യുവാവിന്റേയും യുവതിയുടേയും വിവരങ്ങൾ തിരയുന്നു

Last Updated:

കോഴിക്കോട് ഫറോക്ക് സ്വദേശി ജംഷീദിന്റെ മരണമാണ് ക്രൈംബ്രാഞ്ച് പുനരന്വേഷണത്തിനായി ഏറ്റെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്:  അബദ്ധത്തിൽ ട്രെയിൻ തട്ടി മരിച്ചെന്ന്  പോലീസ് എഴുതി തള്ളിയ യുവാവിന്റെ മരണം പുനരന്വേഷണം നടത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. കോഴിക്കോട് ഫറോക്ക് സ്വദേശി ജംഷീദിന്റെ മരണമാണ് ക്രൈംബ്രാഞ്ച് പുനരന്വേഷണത്തിനായി ഏറ്റെടുത്തത്. ഒരു വർഷം മുമ്പാണ് ജംഷീദ് മരണപ്പെടുന്നത്.
advertisement

ജംഷീദ് മരിച്ച സമയത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ ഒരു യുവാവിന്റേയും യുവതിയുടേയും വിവരമാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിൽ പ്രത്യേകമായി ശേഖരിക്കുന്നത്.

കോഴിക്കോട്ട് ജി.എസ്.ടി. ബിൽ ശരിയാക്കി നൽകുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജംഷീദ്. 2019-ഓഗസ്റ്റ് 29-ന് ആണ് പൂക്കാട് ഒരു കടയിൽ ജോലിയുടെ ഭാഗമായി പോയതിന് ശേഷം രാത്രി എട്ടു മണിയോടെ തീവണ്ടി തട്ടി മരിച്ച നിലയിൽ പൂക്കാട് റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. ആദ്യം ആത്മഹത്യയെന്ന് പറഞ്ഞ പോലീസ് അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.

advertisement

TRENDING ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം പബ്ജി കളിച്ചു; ആന്ധ്രപ്രദേശിൽ പതിനാറുകാരൻ മരിച്ചു [NEWS]Chunakkara Ramankutty| കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു [NEWS] സംസ്ഥാനത്ത് ഇനി ആർക്കും കോവിഡ് പരിശോധന നടത്താം; ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ[NEWS]

advertisement

മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസനെ കേസ് പുനരന്വേഷിക്കാൻ ഡി.ജി.പി. ചുമതലപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി. കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ചു.

മരണം സംഭവിച്ച സമയം പൂക്കാട് ഒരു സൂപ്പർ മാർക്കറ്റിൽ വന്ന് റെയിൽവേ ട്രാക്ക് അന്വേഷിച്ച ചെറുപ്പക്കാരന്റെ സി.സി.ടി.വി. ദൃശ്യവും ശേഖരിച്ചിട്ടുണ്ട്. ജംഷീദുമായി നിരന്തരം ബന്ധപ്പെട്ടുവെന്ന് ബന്ധുക്കൾ പറയുന്ന ആളുകളെ കുറിച്ച് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വലിയ തുക ജംഷീദിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ആരുടെ അക്കൗണ്ടിലേക്ക് പോയി എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മരണത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുമ്പോഴും ലോക്കൽ പൊലീസ് കേസ് എഴുതി തള്ളിയതിനെതിരെയാണ് ജംഷീദിൻ്റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജംഷീദ് മരിച്ചത് എങ്ങിനെ ? ക്രൈംബ്രാഞ്ച് ഒരു യുവാവിന്റേയും യുവതിയുടേയും വിവരങ്ങൾ തിരയുന്നു
Open in App
Home
Video
Impact Shorts
Web Stories