അതേസമയം, വാഹന ഉടമയായ യൂസഫ് എന്നയാൾ തന്നെയാണ് വണ്ടി ഓടിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മൃഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്ന ഐപിസി 428, 429 സി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരമാവധി അഞ്ചുവർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
You may also like:നവദമ്പതികൾ ഹണിമൂൺ ക്യാൻസലാക്കി; പിന്നെ നേരെ പോയത് കർണാടകയിലെ ബീച്ച് വൃത്തിയാക്കാൻ [NEWS]കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട് വാഹനം ഓടിച്ചു; ഓടി തളർന്ന നായയെ വലിച്ചിഴച്ച് കാർ, ഒടുവിൽ യാത്രക്കാർ തടഞ്ഞു [NEWS] ലോക്ക് ഡൗൺ കാലത്ത് ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടി; ഇപ്പോൾ കാത്തിരിപ്പ് 'മൂന്ന്' കടിഞ്ഞൂൽ കൺമണികൾക്കായി [NEWS]
advertisement
എറണാകുളം അത്താണിയിൽ ആണ് ടാക്സി കാറിന്റെ പിറകിൽ നായയെ കെട്ടി വലിച്ചു കൊണ്ടു പോയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ബൈക്ക് യാത്രികനായ അഖിൽ ആണ് ദൃശ്യങ്ങൾ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയത്. വാഹനം നിർത്തി നായയെ കെട്ടഴിച്ചു വിടാൻ അഖിൽ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പരാതിയുണ്ട്.
എറണാകുളം അത്താണിക്ക് സമീപമുള്ള മാഞ്ഞാലിയിൽ ആണ് നായയോടുള്ള ഈ കൊടും ക്രൂരത. കെ എൽ 42 ജെ 6379 എന്ന കാറിലാണ് കഴുത്തിൽ കുരുക്കിട്ട ശേഷം നായയെ കെട്ടി വലിക്കുന്നത്. കഴുത്തിൽ കുരുക്കു വീണ നായ വാഹനത്തിന്റെ വേഗത്തിനൊപ്പം ഓടുന്നുണ്ട്. എന്നാൽ, ഓടിത്തളർന്ന നായയ്ക്ക് പിന്നീട് വാഹനത്തിന് പിന്നാലെ എത്താൻ പറ്റുന്നില്ല. പിന്നീട് വീണു കിടക്കുന്ന നായയെയും വലിച്ചു കൊണ്ട് വാഹനം മുന്നോട്ടു നീങ്ങുകയാണ്. ഇതുകണ്ട് വഴിയരികിൽ നിന്ന മറ്റൊരു നായയും കാറിനൊപ്പം ഓടുന്നുണ്ട്.
ബൈക്ക് യാത്രികനായ അഖിൽ ആണ് ഈ ദാരുണ ദൃശ്യങ്ങൾ തന്റെ മൊബൈലിൽ പകർത്തിയത്. കാർ തടഞ്ഞു അഖിൽ നായയുടെ കാര്യം ഡ്രൈവർ ശ്രദ്ധയിൽപ്പെടുത്തി എങ്കിലും കെട്ടഴിച്ച് വിട്ടില്ല എന്നും പറയുന്നു. യൂസഫ് എന്ന ആളുടെ പേരിൽ ഉള്ളതാണ് കാർ. ആരാണ് വാഹനം ഓടിച്ചത് എന്നത് വ്യക്തമല്ല. നായയോടുള്ള ക്രൂരതയ്ക്ക് എതിരെ നടപടി ആവശ്യം ഉയരുകയാണ്. ചെങ്ങമനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.