നായയെ കാറിൽ കെട്ടിവലിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു; വ്യാപക പ്രതിഷേധം

Last Updated:

ഓടിത്തളർന്ന നായയ്ക്ക് പിന്നീട് വാഹനത്തിന് പിന്നാലെ എത്താൻ പറ്റുന്നില്ല. പിന്നീട് വീണു കിടക്കുന്ന നായയെയും വലിച്ചു കൊണ്ട് വാഹനം മുന്നോട്ടു നീങ്ങുകയാണ്. ഇതുകണ്ട് വഴിയരികിൽ നിന്ന മറ്റൊരു നായയും കാറിനൊപ്പം ഓടുന്നുണ്ട്.

കൊച്ചി: കഴുത്തിൽ കുരുക്ക് ഇട്ട ശേഷം ഓടുന്ന വാഹനത്തിൽ കെട്ടി വലിച്ചു കൊണ്ടു പോയി നായയോട് ക്രൂരത.   എറണാകുളം അത്താണിയിൽ ടാക്സി കാറിന്റെ പിറകിൽ നായയെ കെട്ടി വലിച്ചു കൊണ്ടു പോയതിന് എതിരെ  പ്രതിഷേധം ഉയരുകയാണ്. ബൈക്ക് യാത്രികനായ അഖിൽ ആണ് ദൃശ്യങ്ങൾ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയത്. വാഹനം നിർത്തി നായയെ കെട്ട് അഴിച്ചു വിടാൻ അഖിൽ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പരാതിയുണ്ട്.
വാഹന ഉടമയായ യൂസഫ് എന്നയാൾ തന്നെയാണ് വണ്ടി ഓടിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി.
മൃഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്ന ഐപിസി 428, 429 സി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരമാവധി അഞ്ചുവർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. നായയെ കണ്ടെത്തി പറവൂരിലെ ആശുപത്രിയിൽ എത്തിച്ചു. നായയുടെ കൈയിലും കാലിലും നിരവധി മുറിവുകളുണ്ട്.
advertisement
എന്നാൽ, ഓടിത്തളർന്ന നായയ്ക്ക് പിന്നീട് വാഹനത്തിന് പിന്നാലെ എത്താൻ പറ്റുന്നില്ല. പിന്നീട് വീണു കിടക്കുന്ന നായയെയും വലിച്ചു കൊണ്ട് വാഹനം മുന്നോട്ടു നീങ്ങുകയാണ്. ഇതുകണ്ട് വഴിയരികിൽ നിന്ന മറ്റൊരു നായയും കാറിനൊപ്പം ഓടുന്നുണ്ട്.
ബൈക്ക് യാത്രികനായ അഖിൽ ആണ് ഈ ദാരുണ ദൃശ്യങ്ങൾ തന്റെ മൊബൈലിൽ പകർത്തിയത്. കാർ തടഞ്ഞു അഖിൽ നായയുടെ കാര്യം ഡ്രൈവർ ശ്രദ്ധയിൽപ്പെടുത്തി എങ്കിലും കെട്ടഴിച്ച് വിട്ടില്ല എന്നും പറയുന്നു. യൂസഫ് എന്ന ആളുടെ പേരിൽ ഉള്ളതാണ് കാർ. ആരാണ് വാഹനം ഓടിച്ചത് എന്നത് വ്യക്തമല്ല. നായയോടുള്ള ക്രൂരതയ്ക്ക് എതിരെ നടപടി ആവശ്യം ഉയരുകയാണ്. ചെങ്ങമനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നായയെ കാറിൽ കെട്ടിവലിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു; വ്യാപക പ്രതിഷേധം
Next Article
advertisement
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
  • ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ഇലോൺ മസ്ക് ലൈക്കും ഷെയറും ചെയ്തു.

  • ഇലോൺ മസ്കിന്റെ പോസ്റ്റ് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു.

  • ഇന്ത്യയിലെ ഉപയോക്താക്കൾ ഈ അവകാശവാദത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.

View All
advertisement