TRENDING:

Python | വീട്ടുമുറ്റത്തെ വലയിൽ പെരുമ്പാമ്പ് കുടുങ്ങി; വനപാലകരെത്തി രക്ഷപ്പെടുത്തി

Last Updated:

വീട്ടിൽ വളർത്തുന്ന മുയലുകളുടെ കൂടിനെ ലക്ഷ്യമാക്കി വന്ന പാമ്പാണ് വലയിൽ കുരുങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കോതമംഗലം - നാടുകാണിയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. നാടുകാണി സ്വദേശി സജിയുടെ വീട്ടുമുറ്റത്തെ വലയിൽ കുരുങ്ങിയ പെരുംപാമ്പിനെയാണ് പിടികൂടിയത്. വീടിന്റെ മുറ്റത്ത് പാമ്പിനെ കണ്ട വീട്ടുകാർ കോതമംഗലം റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
python
python
advertisement

കോതമംഗലം ഫോറസ്റ്റർ സന്തോഷിന്റെ നിർദ്ദേശപ്രകാരം തടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ ബിഎഫ്ഒ നൂറുൽ ഹസ്സനും സി.കെ വർഗ്ഗീസും സ്ഥലത്തെത്തി വലയിൽ കുരുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി. വീട്ടിൽ വളർത്തുന്ന മുയലുകളുടെ കൂടിനെ ലക്ഷ്യമാക്കി വന്ന പാമ്പാണ് വലയിൽ കുരുങ്ങിയത്. പാമ്പിന് 10 അടിയോളം നീളം ഉണ്ടായിരുന്നു.

സ്വിഫ്റ്റ് ഒരു മാസം കൊണ്ട് സൂപ്പര്‍ ഹിറ്റ്; വരുമാനം മൂന്നു കോടി രൂപ

സംസ്ഥാന, അന്തര്‍- സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരുമാസം പിന്നിട്ടപ്പോള്‍ കൂടുതൽ ജനപ്രിയത നേടി മുന്നോട്ടുപോവുകയാണ്. 1078 യാത്രകളില്‍നിന്നായി 3,01,62,808 രൂപയാണ് വരുമാനം. 549 ബസുകളിലായി 55,775 പേരാണ് ഒരു മാസത്തിനുള്ളില്‍ യാത്ര ചെയ്തത്.

advertisement

എ സി സീറ്റര്‍, നോണ്‍ എ സി സീറ്റര്‍, എ സി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള ബസുകളാണ് സ്വിഫ്റ്റ് സംവിധാനത്തില്‍ സര്‍വീസ് നടത്തുന്നത്. നോണ്‍ എ സി വിഭാഗത്തില്‍ പതിനേഴും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ചും വിഭാഗത്തില്‍ നാലും സര്‍വീസാണ് ദിനംപ്രതിയുള്ളത്.

Also Read- Fifty Fifty Kerala Lottery| ‘ഫിഫ്‌റ്റി ഫിഫ്‌റ്റി’; ഒരു കോടിയുടെ ഒന്നാം സമ്മാനവുമായി സംസ്ഥാന സർക്കാരിന്റെ ഞായർ ലോട്ടറി; ടിക്കറ്റ്‌ വില 50 രൂപ

advertisement

എസി സ്ലീപ്പറില്‍ കോഴിക്കോട്-ബെംഗളൂരു രണ്ട് ട്രിപ്പ്, കണിയാപുരം- ബെംഗളൂരു, തിരുവനന്തപുരം- ബെംഗളൂരു ഓരോ ട്രിപ്പുമാണ് ദിവസവുമുള്ളത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബെംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട- ബെംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.

നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം- കോഴിക്കോട് മൂന്ന്, തിരുവനന്തപുരം- കണ്ണൂര്‍ ഒന്ന്, നിലമ്പൂര്‍-ബെംഗളൂരു ഒന്ന്, തിരുവനന്തപുരം- പാലക്കാട് ഒന്ന്, തിരുവനന്തപുരം- നിലമ്പൂര്‍ ഒന്ന്, തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട- മൈസൂര്‍ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബെംഗളൂരു ഒന്ന്, കണ്ണൂര്‍-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂര്‍ ഒന്ന്, തലശേരി-ബംഗളൂരു ഒന്ന്, എറണാകുളം- കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം-മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റിലുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Python | വീട്ടുമുറ്റത്തെ വലയിൽ പെരുമ്പാമ്പ് കുടുങ്ങി; വനപാലകരെത്തി രക്ഷപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories