Fifty Fifty Kerala Lottery| ‘ഫിഫ്‌റ്റി ഫിഫ്‌റ്റി’; ഒരു കോടിയുടെ ഒന്നാം സമ്മാനവുമായി സംസ്ഥാന സർക്കാരിന്റെ ഞായർ ലോട്ടറി; ടിക്കറ്റ് വില 50 രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടാം സമ്മാനം 10 ലക്ഷം. 29ന് ആദ്യ നറുക്കെടുപ്പ് നടക്കും. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കും.
തിരുവനന്തപുരം: എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയുമായി കേരള ഭാഗ്യക്കുറി വകുപ്പ് (Kerala Lottery Department). അടുത്ത ഞായറാഴ്ച മുതൽ ലോട്ടറി വിപണിയിലെത്തും. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും.
നിലവിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള ലോട്ടറികളിൽ 5000 രൂപയുടെ സമ്മാനത്തുക 18 എണ്ണമാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ 23 ആക്കിയിട്ടുണ്ട്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ലോട്ടറി പ്രകാശനം ചെയ്തത്.
രണ്ടാം സമ്മാനം 10 ലക്ഷം. 29ന് ആദ്യ നറുക്കെടുപ്പ് നടക്കും. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കും. വിൽപ്പനയുടെ പുരോഗതി അനുസരിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും അച്ചടി. പ്രളയം, കോവിഡ് പശ്ചാത്തലത്തിലാണ് ഞായർ നറുക്കെടുപ്പ് നിർത്തിയത്. ഇത് പുനരാരംഭിക്കണമെന്ന് ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ എല്ലാ ഞായറാഴ്ചയും നറുക്കെടുത്തിരുന്ന പൗർണമിയുടെ പേര് മാറ്റിയാണ് ഇപ്പോൾ പുതിയ ടിക്കറ്റ് വരുന്നത്.
advertisement
അതേസമയം, കോവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാഗ്യക്കുറിയായ ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതമായിരുന്നു ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയായിരുന്നു ഭാഗ്യമിത്ര നറുക്കെടുപ്പ്.
advertisement
അതേസമയം, ലോട്ടറി തട്ടിപ്പ് തടയുന്നതിന് ടിക്കറ്റുകളിൽ ഫ്‌ളൂറസെന്റ് ഉപയോഗിക്കുന്നത് പരീക്ഷണ ഘട്ടത്തിലാണെന്ന് ലോട്ടറി വകുപ്പ് പിആർഒ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
advertisement
കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2022 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Fifty Fifty Kerala Lottery| ‘ഫിഫ്‌റ്റി ഫിഫ്‌റ്റി’; ഒരു കോടിയുടെ ഒന്നാം സമ്മാനവുമായി സംസ്ഥാന സർക്കാരിന്റെ ഞായർ ലോട്ടറി; ടിക്കറ്റ് വില 50 രൂപ