മുപ്പത്തിമൂന്നര വർഷം പോലീസ് ഉദ്യോഗസ്ഥ ആയിരുന്ന വ്യക്തിയാണ് താൻ. 2012ൽ പോക്സോ വകുപ്പ് ഇറങ്ങിയപ്പോൾ ഏറെ സന്തോഷിച്ച വ്യക്തിയുമാണ്. കിളിരൂർ കേസ് താൻ നേതൃത്വം നൽകിയ ടീമാണ് അന്വേഷിച്ചതെന്നും എല്ലാ പ്രതികളെയും ശിക്ഷിച്ചതാണെന്നും പീഡനത്തിനിരയായി മരിച്ച കുട്ടി മൈനർ അല്ലെന്നും അതുകൊണ്ടുതന്നെ പോക്സോ കേസ് നിലനിൽക്കില്ലെന്നും ആർ ശ്രീലേഖ പറഞ്ഞു.
രാഷ്ട്രീയത്തിൽ കയറിയപ്പോൾ മുതൽ തനിക്കെതിരെ ഇത്തരത്തിലുള്ള വ്യക്തിഹത്യകളും പരാമർശങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.കിളിരൂർ കേസിൽ മരണപ്പെട്ട കുട്ടിയുടെ പേര് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്.തോപ്പുംപടി കേസിലും പീഡനത്തിനിരയായത് പ്രായപൂർത്തിയാകാത്ത കുട്ടിയല്ല.തനിക്കെതിരെ അതുകൊണ്ടുതന്നെ പോക്സോ വകുപ്പുകൾ ചുമത്തിയിരിക്കുന്നത് നിലനിൽക്കില്ലെന്നും ആർ ശ്രീലേഖ പറഞ്ഞു.
advertisement
ഡൽഹി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് തുടങ്ങി കേരളത്തെയും രാജ്യത്തെയും നടുക്കിയ നിരവധി കേസുകളിലെ ഇരകളുടെ സ്വകാര്യ വിവരങ്ങൾ ശ്രീലേഖ പരസ്യപ്പെടുത്തിയെന്നാണ് പരാതി
