TRENDING:

Gold Smuggling Case | സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്

Last Updated:

ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കറും സ്വപ്നയുമായുള്ള സൗഹൃദം സർക്കാരിനെ എങ്ങനെ ബാധിക്കും എന്നതിൻ്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട് .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്. രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് പരിശോധന നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.വീഴ്ച വരുത്തിയവർക്കെതിരേ നടപടിക്കും സാധ്യതയുണ്ട്.
advertisement

രഹസ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാൻ ചുമതലപ്പെട്ട സ്പെഷൽ ബ്രാഞ്ച് അതിൽ വീഴ്ച വരുത്തിയെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ. എന്നാൽ സ്പെഷൽ ബ്രാഞ്ച് തങ്ങളുടെ ചുമതല നിർവഹിച്ചിരുന്നെന്നും വീഴ്ചയുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിനു തന്നെയാണെന്നുമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

സ്വപ്നയെ സംബന്ധിച്ച വിശദവിവരങ്ങൾ രണ്ടുമാസം മുൻപേ സ്പെഷൽ ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ  ശിവശങ്കറും സ്വപ്നയുമായുള്ള സൗഹൃദം സർക്കാരിനെ എങ്ങനെ ബാധിക്കും എന്നതിൻ്റെ വിശദാംശങ്ങളും ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട് . എന്നാൽ സുപ്രധാനമായ ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ എത്തുന്നതിന് മുൻപ് ആരോ ഇടപെട്ട് തഞ്ഞെന്നു വ്യക്തം. അത് ആരാണെന്ന അന്വേഷണമാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നത് .

advertisement

TRENDING:'മീഡിയ ഇത്ര സ്ത്രീവിരുദ്ധമോ?' ആരാണ് ഈ ചോദ്യം ചോദിക്കുന്നത്? [NEWS]'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?എന്ന് ചോദിച്ച ജയസൂര്യക്ക് ചാക്കോച്ചന്റെ മറുപടി [NEWS]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]

advertisement

എല്ലാം തൻ്റെ നിയന്ത്രണത്തിൽ എന്ന് കരുതിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനേറ്റ വലിയ തിരിച്ചടിയായിരുന്നു സ്വർണക്കടത്ത് കേസിൽ തൻ്റെ ഓഫീസിനെതിരേ ഉയർന്ന ആരോപണങ്ങൾ. അതുകൊണ്ടു തന്നെ വീഴ്ച വരുത്തിയവർക്കെതിരേ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി ഒരുങ്ങുന്നതായാണ് സൂചന. അതിൻ്റെ ഭാഗമായ മാറ്റങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടാകും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്
Open in App
Home
Video
Impact Shorts
Web Stories