വാടാനപ്പള്ളി സ്വദേശി നകുലനാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. മരിക്കുന്നതിനു മുമ്പ് നകുലൻ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ച വീഡിയോയിൽ തനിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം തെറ്റാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
COVID 19 | സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
രോഗിക്ക് ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായി മെഡിക്കൽ കോളേജ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആശുപത്രിക്ക് വീഴ്ചയില്ലെന്ന് മെഡിക്കൽ കോളേജ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായും രോഗി ഉന്നയിച്ച പരാതികൾ ദ്രുതഗതിയിൽ പരിഹരിച്ചിരുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
advertisement
കോവിഡ് മുക്തനായി അല്ലു അർജുൻ, താരത്തെ മക്കൾ സ്വാഗതം ചെയ്തത് ഇങ്ങനെ
ഐ സി യുവിൽ ചികിത്സയിൽ ഇരിക്കെ രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതാണ് മരണകാരണമെന്നും
വിശദമായ അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെ നിയോഗിച്ചെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ആശുപത്രിയുടെ വിശദീകരണത്തിൽ നിന്ന്,
'മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11-05-2021 ന് മരണപ്പെട്ട നകുലനെന്ന രോഗിയുടേതായി ഒരു വീഡിയോ ക്ലിപ്പ് സാമൂഹ്യദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി അറിയുന്നു.
ഇതിനെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ താഴെ പറയുന്ന വസ്തുതകൾ അറിയിക്കുന്നു.
ടി-രോഗി 12 വർഷമായി തൃശൂർ മെഡിക്കൽ കോളേജിലെ ഡയാലിസിസ് സൗകര്യം ഉപയോഗിച്ച് വരികയായിരുന്നു. മെയ് 8ന് നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് - 19 രോഗം സ്ഥിരീകരിക്കുകയും വാർഡ് ഒമ്പതിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. വാർഡിൽ എത്തിയ സമയം തന്നെ കിടക്ക ലഭിക്കുകയും അന്നേദിവസം തന്നെ ഡയാലിസിസ് ചികിത്സ നൽകുകയുമുണ്ടായി.
തത്സമയം, അദ്ദേഹത്തിന് ഓക്സിജൻ ചികിത്സ ആവശ്യമില്ലാതിരുന്നതിനാലും ഓക്സിജന്റെ അളവ് കുറവായ മറ്റൊരു രോഗിക്ക് അടിയന്തിര ചികിത്സ നൽകുന്നതിനു വേണ്ടി ഇദ്ദേഹത്തെ വാർഡ് 9ൽ നിന്ന് വാർഡ് 8ലേക്ക് 10-05-2021ന് രാവിലെ 8 മണിക്ക് മാറ്റുകയും ഉണ്ടായി. അവിടെ കിടക്ക ലഭിച്ചില്ലെന്ന പരാതി ടി രോഗി അറിയിക്കുകയും അധികാരികൾ ഇടപെട്ട് അതേ വാർഡിലുള്ള പ്രത്യേക മുറി സജ്ജീകരിച്ച് കിടക്ക ഉടൻ ലഭ്യമാക്കുകയും ചെയ്തു.
കോവിഡ് രോഗികൾക്കായി പ്രത്യേകം സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റിലാണ് ടി രോഗിക്ക് രണ്ട് ഡയാലിസുകളും നടത്തിയത്. 11.05.2021ന് രാവിലെ ഡയാലിസിസ് നടത്തുന്ന സമയകത്ത് രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന ലക്ഷണം കണ്ടതിനാൽ ഐസിയുവിൽ തന്നെ നിരീക്ഷണത്തിലിരിക്കെ രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായി മരണം സംഭവിച്ചു. രോഗി തുടക്കത്തിൽ ഉന്നയിച്ച പരാതി ധ്രുതഗതിയിൽ പരിഹരിച്ച ആശുപത്രി അധികൃതർക്ക് രോഗിയും ബന്ധുക്കളും നന്ദി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഈ രോഗിക്ക് ലഭ്യമാക്കേണ്ട ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. സമിതി ഈ വിഷയം അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതാണ്'
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസിന് എത്തിയപ്പോൾ നടത്തിയ കോവിഡ് പരിശോധനയിലാണ് നകുലന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്നാണ് ആശുപത്രിയിൽ നേരിട്ട അവഗണനയ്ക്ക് എതിരെ നകുലൻ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. ഇതിനു പിന്നാലെ നകുലൻ മരിക്കുകയും ചെയ്തിരുന്നു.