കോവിഡ് മുക്തനായി അല്ലു അർജുൻ, താരത്തെ മക്കൾ സ്വാഗതം ചെയ്തത് ഇങ്ങനെ
Last Updated:
കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയെങ്കിലും അല്ലു അർജുന് വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് തെലുങ്ക് നടൻ അല്ലു അർജുൻ 15 ദിവസത്തെ ഹോം ക്വാറന്റീനിൽ ആയിരുന്നു. എന്നാൽ, ഇപ്പോൾ താരം പൂർണമായും സുഖം പ്രാപിക്കുകയുംകോവിഡ് നെഗറ്റീവാകുകയുംചെയ്തു. ബുധനാഴ്ചയാണ് ഇദ്ദേഹം വീണ്ടും കോവിഡ് പരിശോധന നടത്തിയത്. 15 ദിവസം കുടുംബത്തിൽ നിന്ന് അകന്നു നിന്ന അല്ലു അർജുൻ, ക്വാറന്റീൻ കഴിഞ്ഞപ്പോൾ മക്കൾ തന്നെ എങ്ങനെ സ്വാഗതം ചെയ്തുവെന്ന് ആരാധകരുമായി പങ്കുവച്ചു.
38കാരനായ താരത്തിന് രണ്ട് മക്കളാണുള്ളത്. മകൻ അയാൻ, മകൾ അർഹ. മക്കളെ ദിവസങ്ങൾക്ക് ശേഷം വീണ്ടും കാണുന്ന വീഡിയോയാണ് താരം ബുധനാഴ്ച ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അർജുൻ വെളുത്ത ടി - ഷർട്ടും കറുത്ത ഷോർട്ട്സും ധരിച്ച് വീട്ടിലേക്ക് കയറുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
advertisement
വീട്ടിലെ സ്വീകരണമുറിയിൽ എത്തി അർജുൻ മക്കളുടെ മുന്നിൽ കൈനീട്ടി നിൽക്കുന്നത് വീഡിയോയിൽ കാണാം. അർജുനെ കണ്ടയുടനെ ഏഴു വയസുകാരനായ അയാൻ പിതാവിന്റെ അടുത്തേക്ക് നടന്നു വന്ന് സന്തോഷത്തോടെ കെട്ടിപ്പിടിക്കുന്നത് കാണാം. അച്ഛനും മകനും 15 ദിവസത്തിനു ശേഷം കണ്ടുമുട്ടുമ്പോൾ നിലത്ത് ഇരുന്നാണ് കെട്ടിപ്പിടിക്കുന്നത്. അടുത്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പൂക്കൾ നിറഞ്ഞ ഉടുപ്പ് ധരിച്ച അർഹയും അച്ഛന്റെ അടുത്തേക്ക് നടക്കുന്നതും അച്ഛനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നതും കാണാം.
advertisement
കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയെങ്കിലും അല്ലു അർജുന് വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്വാറന്റീനിൽ ആയിരിക്കുമ്പോൾ അർജുന് കുട്ടികളെ അടുത്ത് കാണാൻ സാധിക്കുമായിരുന്നില്ലെങ്കിലും മക്കളുടെ വീഡിയോകൾ അദ്ദേഹം ഇടയ്ക്കിടെ ഷെയർ ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തന്റെ മകൾ തനിക്കായി ദോശ തയ്യാറാക്കിയത് എങ്ങനെയെന്ന് താരം ആരാധകരുമായി പങ്കു വച്ചിരുന്നു.
advertisement
ചൂടുള്ള പാനിൽ ദോശമാവ് ഒഴിക്കുന്ന അർഹയെ വീഡിയോയിൽ കാണാം. ദോശ ഒരു പ്രൊഫഷണൽ തയ്യാറാക്കുന്നതല്ലെന്ന് മനസ്സിലാകുമെങ്കിലും അർഹയുടെ സമർപ്പണവും പിതാവിനോടുള്ള അവളുടെ സ്നേഹവും വീഡിയോയിൽ നിന്ന് വ്യക്തമാകും. അർജുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മകൾ ഉണ്ടാക്കിയ ദോശയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘എക്കാലത്തെയും അവിസ്മരണീയമായ ദോശ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കു വച്ചത്.
പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ആക്ഷൻ ചിത്രമായ പുഷ്പയിൽ അർജുൻ ഉടൻ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. കഴിഞ്ഞ മാസം ജന്മദിനത്തിൽ അർജുൻ ഒരു വെള്ള ഷർട്ടും ജീൻസും കറുത്ത സൺഗ്ലാസും ധരിച്ച് ബൈക്കിൽ ഇരിക്കുന്ന പോസ്റ്റർ പങ്കു വെച്ചിരുന്നു. സുകുമാർ ബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. പുഷ്പയിൽ അർജുനനൊപ്പം നായികയായി രശ്മിക മന്ദാനയും വില്ലനായി ഫഹദ് ഫാസിലുമാണ് എത്തുന്നത്. ഓഗസ്റ്റ് 13 ന് ചിത്രം റിലീസ് ചെയ്യും. ചന്ദനക്കടത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബഹുഭാഷ ചിത്രം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2021 4:49 PM IST