ഉദിയൻകുളങ്ങരയിലെ സൈക്കിൾ വിൽപന കേന്ദ്രത്തിൽ മാതാപിതാക്കളോടും സഹോദരനും ഒപ്പം എത്തിയതായിരുന്നു രണ്ടുവയസുകാരൻ. മറ്റുള്ളവർ പുതിയ സൈക്കിൾ വാങ്ങുന്നതിനായി നോക്കിയെടുക്കുന്ന തിരക്കിലായിരുന്നു. ഈ സമയത്ത് സൈക്കിൾ കടയുടെ മുന്നിൽനിന്ന് രണ്ടു വയസുകാരന്‍റെ കൈയിൽ ഇരുന്ന പന്ത് വഴുതി റോഡിലേക്കു പോകുകയായിരുന്നു.
You May Also Like- POCSO: പ്രണയിക്കുന്ന കൗമാരക്കാരിൽ ആണ്‍കുട്ടിയെ മാത്രം ശിക്ഷിക്കാനുളള നിയമമല്ല പോക്സോ: മദ്രാസ് ഹൈക്കോടതി
തിരക്കേറിയ റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്ന സമയത്തായിരുന്നു ഇത്. എന്നാൽ വാഹനങ്ങളെയൊന്നും ശ്രദ്ധിക്കാതെ രണ്ടുവയസുകാരൻ റോഡിലേക്കു ഓടി. ഇതുകണ്ടു മാതാപിതാക്കൾക്ക് നിലവിളിക്കാനെ സാധിച്ചിരുന്നുള്ളു. വേഗതയിലെത്തിയ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് ശക്തമായി ബ്രേക്കിട്ടതിനാലാണ് കുട്ടി അപകടത്തിൽനിന്ന് രക്ഷപെട്ടത്. കുട്ടി നിന്നിരുന്നതിന്‍റെ രണ്ടു മീറ്റർ മാത്രം അകലെയാണ് വൻ ശബ്ദത്തോടെ ബസ് നിന്നത്. റോഡിന് നടുവിലേക്ക് ഓടുന്നതു കണ്ട് ബസിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ ബഹളമുണ്ടാക്കിയിരുന്നു.
advertisement
You May Also Like- 'അതെന്‍റെ പെൻഷൻ കാശാണേ, കണ്ടുപിടിച്ചുതരണേ' 15000 രൂപ മോഷണം പോയതോടെ വാവിട്ടു നിലവിളിച്ച് എൺപതുകാരി
ബസിന് മുന്നിൽനിന്ന് മാത്രമല്ല, എതിർദിശയിൽ അമിതവേഗത്തിൽ വന്ന ബൈക്കും കുട്ടിയെ ഇടിച്ചുവീഴ്ത്താതെ നേരിയ വ്യത്യാസത്തിൽ കടന്നുപോയി. ഏറെ തിരക്കേറിയ സമയത്തായിരുന്നു ഈ സംഭവം. പിന്നീട് വന്ന വാഹനങ്ങൾ നിർത്തിയതോടെ കുട്ടിയെ മാതാപിതാക്കൾ ഓടിപോയി എടുക്കുകയായിരുന്നു. റോഡിന്‍റെ പാതിയിലേറെ ഭാഗം പിന്നിട്ട് കുട്ടി പന്തിന് പിന്നാലെ ഓടിയിരുന്നു.
Also Read- 'പാന്‍റിന്‍റെ സിപ് അഴിക്കുന്നതു ലൈംഗിക അതിക്രമമല്ല'; ബോംബെ ഹൈക്കോടതി
അതുവഴി പോയ യാത്രക്കാരും നാട്ടുകാരും ഓടിക്കൂടി, കുട്ടിയെ ശ്രദ്ധിക്കാത്തതിന് മാതാപിതാക്കളെ ശാസിച്ചു. ഏതായാലും പന്തെടുക്കാൻ നടുറോഡിലേക്ക് ഓടി ബസിന് മുന്നിൽ അകപ്പെട്ടിട്ടും തലനാരിഴയ്ക്ക് കുട്ടി രക്ഷപെടുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇതിനോടകം നിരവധിയാളുകളാണ് ഈ ചിത്രം കണ്ടത്. പലരും ഞെട്ടൽ രേഖപ്പെടുത്തി. കുട്ടിയെ നോക്കാതിരുന്ന മാതാപിതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽമീഡിയയിലൂടെ പലരും ഉന്നയിക്കുന്നത്.