TRENDING:

Narcotic Jihad| 'തീവ്രവാദത്തിലേക്ക് പ്രൊഫഷണൽ കോളജുകളിലെ യുവതികളെ ആകർഷിക്കാൻ ശ്രമം:' സിപിഎം

Last Updated:

സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടക്കുന്നെന്ന് സിപിഎം. താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ട്. ക്രൈസ്തവ വിഭാഗത്തിലെ വർഗീയ സ്വാധിനത്തേയും ഗൗരവത്തോടെ കാണണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വർഗീയ പ്രചരണത്തെ തടയാൻ അവിടെ ഇടപെടണമെന്നും സിപിഎം. സമ്മേളനങ്ങളിൽ പ്രസംഗിക്കാൻ നേതാക്കൾക്കു നൽകിയ കുറിപ്പിലാണ് ഈ പരമാർശങ്ങൾ.
News18 Malayalam
News18 Malayalam
advertisement

ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വലിയ ചർച്ചയാകുന്ന സമയത്താണ് ക്യാംപുസുകളിൽ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നെന്ന് സിപിഎമ്മും പറയുന്നത്. ന്യൂനപക്ഷ വർഗീയതയെപ്പറ്റി പറയുന്ന ഭാഗത്താണ് ഇതെന്നും ശ്രദ്ധേയം.

വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. പ്രൊഫഷണൽ ക്യാംപുസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ഇക്കാര്യത്തിൽ വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണം. ആക്രമണോത്സുകമായ പ്രവർത്തനത്തിലൂടെ എസ്ഡിപിഐ മുസ്ലീം സമുദായത്തിലെ ചെറുപ്പക്കാരെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനെതിരേയും ശക്തമായ നിലപാടെടുക്കണം. മതവിശ്വാസികൾ പൊതുവിൽ വർഗീയതയ്ക്കെതിരാണെന്ന യാഥാർഥ്യം മനസ്സിലാക്കി ഇടപെടണം.

advertisement

Also Read-'നാര്‍കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട പദം ഉപയോഗിക്കരുത്; ബിഷപ്പിന്റെ ക്ഷണം അനുസരിച്ചാണ് എത്തിയത്'; സുരേഷ് ഗോപി

സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലീ സംഘടനകളിൽ നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലീം വർഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുന്നു. ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലീം സമൂഹത്തിലും പൊതു സമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ട്. മുസ്ലീം സമുദായത്തിലെ ഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന ചർച്ചകൾ കേരള സമൂഹത്തിലും രൂപപ്പെട്ടു വരുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്.

advertisement

ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്സാമി ഊന്നുന്നത്. അധികാരത്തിനു വേണ്ടി ഏതു വർഗീയ ശക്തിയുമായും ചേരുന്ന കോൺഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ  തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞും ആ ബാന്ധവം തുടർന്നു. ഇതിനെ തുറന്നു കാട്ടണമെന്ന് സിപിഎം നിർദേശിക്കുന്നു.

ക്രൈസ്തവ ജന വിഭാഗങ്ങൾ വർഗീയമായ ആശയങ്ങൾക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടു വരാറില്ല. എന്നാൽ അടുത്തകാലത്തായി കേരളത്തിൽ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വർഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. മുസ്ലീം ജന വിഭാഗത്തിനെതിരെ ക്രിസ്ത്യൻ ജന വിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപണം. ഇത്തരം ചിന്താഗതികൾ ആത്യന്തികമായി ഭൂരിപക്ഷ വർഗീയതയ്ക്കാണ് നേട്ടമാകുക എന്നും തിരിച്ചറിയണമെന്നും സിപിഎം.

advertisement

ക്ഷേത്രങ്ങളിൽ ഇടപെട്ട് ബിജെപിയെ പ്രതിരോധിക്കാൻ നിർദേശം

ക്ഷേത്രങ്ങളിൽ നിന്നു വിട്ടു നിന്നല്ല, ക്ഷേത്രങ്ങളിൽ ഇടപെട്ടും വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിച്ചുമാകണം ബിജെപിയെ പ്രതിരോധിക്കേണ്ടത് എന്നാണ് സിപിഎം കാഴ്ചപ്പാട്. ബിജെപി ഓരോ പ്രദേശത്തും എങ്ങനെയാണ് വേരുറപ്പിച്ചിട്ടുള്ളതെന്നും അവർ ഓരോ പ്രവർത്തനങ്ങളെ എങ്ങനെ വ്യാപിപ്പിക്കുന്നു എന്നതും പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും കാലഹരണപ്പെട്ട വിശ്വാസങ്ങളെ പലതിനെയും തിരിച്ചുകൊണ്ടു വരികയും അതിന്റെ മുൻനിരയിൽ നിൽക്കുകയും ചെയ്താണ് ബിജെപി പ്രവർത്തനം വ്യാപിപ്പിച്ചത്.

advertisement

ക്ഷേത്ര വാർഡുകളിൽ അവർ തുടർച്ചയായി ജയിക്കുന്നത് ഇതിന്റെ ഭാഗമാണ്. ക്ഷേത്ര വിശ്വാസികളെ വർഗീയവാദികളുടെ പിന്നിൽ അണിനിരത്തുന്ന രീതി ഇല്ലാതാക്കുന്നതിന് കഴിയുന്നവിധം ആരാധാനലായങ്ങളിൽ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതേസമയം വർഗീയവാദികളുടെ കൈകളിലേക്ക് അവരെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന വിധമാകണം ഇടപെടലുകൾ. സംഘപരിവാറിന്റെ അജണ്ടഡകൾ സമൂഹത്തിൽ വർഗീയവത്കരണത്തിന് ഇടയാക്കുന്നെന്ന കാര്യം പ്രചരിപ്പിക്കാൻ കഴിയണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ന്യൂനപക്ഷ വർഗീയത ന്യൂനപക്ഷങ്ങൾക്ക് ആപത്തായി തീരുമെന്ന  കാര്യവും പ്രചരിപ്പിക്കണം. ഇരു വർഗീയതകളും സമൂഹത്തിൽ പിടിമുറുക്കാൻ ശ്രമിച്ചു കൊണ്ടരിക്കുന്ന ഘട്ടമാണ്. ഏതു വർഗീയതയും മറ്റൊരു വർഗീയതയെ പരിപോഷിപ്പിക്കുന്നതിനു മാത്രമേ സഹായകമാകൂ. പാർട്ടിക്കു കീഴിലുള്ള സാംസ്കാരിക സസംഘടനകളേയും കലാസമിതികളേയും  ക്ലബുകളേയും ഇത്തരം ആശയങ്ങൾക്കെതിരായ പ്രചരണത്തിന്റെ വേദികളായി ഉപയോഗിക്കാനാണ് സിപിഎം തീരുമാനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Narcotic Jihad| 'തീവ്രവാദത്തിലേക്ക് പ്രൊഫഷണൽ കോളജുകളിലെ യുവതികളെ ആകർഷിക്കാൻ ശ്രമം:' സിപിഎം
Open in App
Home
Video
Impact Shorts
Web Stories