'നാര്‍കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട പദം ഉപയോഗിക്കരുത്; ബിഷപ്പിന്റെ ക്ഷണം അനുസരിച്ചാണ് എത്തിയത്'; സുരേഷ് ഗോപി

Last Updated:

ബിജെപി ഇതിനെ രാഷ്ട്രീയമായി മുതലെടുക്കുകയാണോ എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരനായല്ല, എം പിയായിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

News18
News18
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാർകോട്ടിക് ജിഹാദ് ലൗജിഹാദ് പരാമർശം ഏറെ വിവാദങ്ങൾക്ക് ആണ് വഴിതെളിച്ചത്. നേരത്തെ തന്നെ ബിജെപി ഇതിനു പരസ്യ പിന്തുണ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് രാജ്യസഭ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പാലാ ബിഷപ്സ് ഹൗസിൽ എത്തി ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ നേരിട്ട് കണ്ടത്.
ബിഷപ്പുമായി നടന്നത് സാമൂഹ്യ വിഷയങ്ങളിൽ ഉള്ള ചർച്ച ആണെന്ന് കൂടിക്കാഴ്ചക്കുശേഷം പുറത്തുവന്ന സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പിനെ പൂർണമായും ന്യായീകരിക്കാനും സുരേഷ്ഗോപി തയ്യാറായി. ബിഷപ്പ് സംസാരിച്ചത് തീവ്രവാദിനെതിരെ ഒരു മതത്തിനെതിരെയുമല്ല. അത് ഒരു മതത്തിനെതിരെയാണ് എന്ന് കരുതുന്നത് ശെരിയല്ല. ബിഷപ് പറഞ്ഞതിനെ തുടർന്ന് ഏതെങ്കിലും ഒരു ഭാഗം നേരെ കേറി വന്നു അതെ ഏറ്റെടുക്കുന്നത് ശരിയാണോ എന്ന് സുരേഷ് ഗോപി ചോദിച്ചു.
ബിഷപ്പിൻ്റെ ക്ഷണം അനുസരിച്ചാണ് പാലാ ബിഷപ്സ് ഹൗസിൽ  എത്തിയത് എന്നും സുരേഷ് ഗോപി എംപി പറഞ്ഞു. ബിജെപി ഇതിനെ രാഷ്ട്രീയമായി മുതലെടുക്കുകയാണോ എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരനായല്ല, എം പിയായിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാമൂഹിക വിഷയങ്ങൾ സംസാരിച്ചു.
advertisement
നർക്കോട്ടിക് ജിഹാദിനെ പറ്റി ചോദിച്ചപ്പോൾ നർകോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട പദം ഉപയോഗിക്കരുത് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
സലൂട്ട് വിവാദത്തിലും സുരേഷ് ഗോപി എംപി പ്രതികരിച്ചു. പോലീസ് അസോസിയേഷൻ രാഷ്ട്രീയം കാണിക്കുന്നു എന്നായിരുന്നു ഈ കാര്യത്തിൽ സുരേഷ് ഗോപിയുടെ മറുപടി.
പോലീസ് അസോസിയേഷന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല. സല്യൂട്ട് നൽകാതിരുന്ന പോലീസുകാരന് പരാതിയുണ്ടോ എന്ന്  സുരേഷ് ഗോപി ചോദിച്ചു. ഈ സല്യൂട്ട് എന്ന പരിപാടി അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും സുരേഷ് ഗോപി പാലായിൽ പറഞ്ഞു. സലൂട്ട് മായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി ഉണ്ടെങ്കിൽ രാജ്യസഭാ അധ്യക്ഷന് നൽകുക എന്നായിരുന്നു മറുപടി.
advertisement
സലൂട്ട് അടിക്കുന്ന കാര്യത്തിൽ കാര്യത്തിൽ ചില വിവേചനങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. എം പി ക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി പറഞ്ഞിട്ടുണ്ടോ എന്നും സുരേഷ് ഗോപി ചോദിച്ചു. ഉണ്ടെങ്കിൽ സർക്കുലർ കാണിക്കട്ടെ എന്നും പാലാ ബിഷപ്സ് ഹൗസിൽ മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട ശേഷം സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിഷപ്പ് ഹൗസിൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. രാവിലെ 11 മണിക്ക് ഉള്ള ഒരു പരിപാടിക്ക് വേണ്ടിയാണ് സുരേഷ് ഗോപി പാലായിൽ എത്തിയത്.  ബിഷപ്പ് പിന്തുണ ആവശ്യപ്പെട്ടാൽ നൽകുമെന്നായിരുന്നു സുരേഷ് ഗോപി എംപി ഇന്നലെ പ്രതികരിച്ചത്. ഏതായാലും നിയമപരമായി ഈ വിഷയവുമായി മുന്നോട്ടുപോകുമെന്ന് സൂചനയാണ് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി നൽകുന്നത്. ഇക്കാര്യത്തിൽ  കത്തോലിക്കാ സഭാ നേതൃത്വവുമായി പലതവണയും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പല കാര്യങ്ങളും പരസ്പരം പങ്കു വെക്കാറുണ്ട് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാര്‍കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട പദം ഉപയോഗിക്കരുത്; ബിഷപ്പിന്റെ ക്ഷണം അനുസരിച്ചാണ് എത്തിയത്'; സുരേഷ് ഗോപി
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement