TRENDING:

'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ

Last Updated:

ബിജെപി ഉയർത്തുന്ന അവകാശവാദങ്ങൾ ശരിയല്ലെന്നും അവർക്ക് കേരളത്തിൽ യാതൊരുവിധ സ്വീകാര്യതയുമില്ലെന്നും മുഖ്യമന്ത്രി

advertisement
ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിൽ നിന്ന് അടർത്തിയെടുക്കാൻ വലിയ നീക്കങ്ങൾ നടന്നതായും, ഇടതുപക്ഷം സംഘപരിവാറിനൊപ്പമാണെന്ന തരത്തിൽ രഹസ്യ പ്രചരണങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ന്യുസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
News18
News18
advertisement

ചില ഘട്ടങ്ങളിൽ ഇത്തരം ചില പ്രചരണങ്ങൾ ഏശിയിട്ട് ഉണ്ടാകാം, എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. വർഗീയതക്കെതിരെയും ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടിയും നിരവധി സഖാക്കൾ ജീവൻ നൽകിയിട്ടുണ്ട്. ഇടതുപക്ഷത്തെ അകറ്റിനിർത്തേണ്ടതില്ലെന്ന ബോധ്യം ന്യൂനപക്ഷങ്ങൾക്കുണ്ടായതായും വലിയ സ്വീകാര്യതയാണ് ഇപ്പോൾ ഇടതുപക്ഷത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഉയർത്തുന്ന അവകാശവാദങ്ങൾ ശരിയല്ലെന്നും അവർക്ക് കേരളത്തിൽ യാതൊരുവിധ സ്വീകാര്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
Open in App
Home
Video
Impact Shorts
Web Stories