TRENDING:

ആനത്താഴ്ച്ചിറ അറിയുമോ? തിരുവനന്തപുരം ടൂറിസം ഭൂപടത്തിലേക്ക് ഇതാ വരുന്നു

Last Updated:

പോത്തൻകോട് തിരുവനന്തപുരം നഗരാതിർത്തിയോട് ചേർന്നുള്ള ആണ്ടൂർക്കോണം വെള്ളൂർ വാർഡിലെ ആനതാഴ്ച്ചിറയിൽ 'നൈറ്റ് ലൈഫ്' ഉൾപ്പെടെ നുതന ടൂറിസം പദ്ധതികൾ ആരംഭിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങുകയാണ് ആനത്താഴ്ച്ചിറ. പോത്തൻകോടിന് സമീപമുള്ള മനോഹരമായ ഒരു ജലാശയമാണ് ആനത്താഴ്ച്ചിറ. പ്രാദേശിക ഭാഷയിൽ ചിറ എന്ന് തിരുവനന്തപുരത്ത് അറിയപ്പെടുന്ന വലിയൊരു കുളം... അതാണ് ആനത്താഴ്ചിറ. പേര് പോലെ തന്നെ മുൻപു ആന താഴ്ന്നു പോയിട്ടുണ്ടത്ര ഇവിടെ. അതിനാലാണ് ആനത്താഴ്ച്ചിറ എന്ന പേര് വന്നത്.
ആനത്താഴ്ചിറ 
ആനത്താഴ്ചിറ 
advertisement

പോത്തൻകോട് തിരുവനന്തപുരം നഗരാതിർത്തിയോട് ചേർന്നുള്ള ആണ്ടൂർക്കോണം വെള്ളൂർ വാർഡിലെ ആനതാഴ്ച്ചിറയിൽ 'നൈറ്റ് ലൈഫ്' ഉൾപ്പെടെ നുതന ടൂറിസം പദ്ധതികൾ ആരംഭിക്കുന്നു. അപകട രഹിതമായ ടൂറിസം സാധ്യതകളാണ് ആനതാഴ്ച്ചിറയിലുള്ളത്. ഹെൽത്ത് അക്വാ ടൂറിസത്തിനും ഇവിടെ സാധ്യതകളുണ്ട്. 36 ഏക്കറോളം വിസ്തീർണമുള്ള ആനതാഴ്ച്ചിറയിൽ 7 ഏക്കർ കേന്ദ്ര യൂണിവേഴ്സിറ്റി നിർമാണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. കുട്ട വഞ്ചി, ശിക്കാര ബോട്ട്, ഔഷധ സസ്യങ്ങളുടെ പച്ചത്തുരുത്ത്, കൂട്ടികൾക്കായി പരിസ്ഥിതി സൗഹൃദ പാർക്ക്, സൈക്കിൾ സവാരിക്കുള്ള സംവിധാനം, നടപ്പാത തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പദ്ധതികൾ ആലോചനയിലുണ്ട്.  ഇതിനായി ജലാശയം ഉൾപ്പെടെ ഭൂമി ഏറ്റെടുത്ത് സർക്കാരിന് നൽകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ആനത്താഴ്ച്ചിറ അറിയുമോ? തിരുവനന്തപുരം ടൂറിസം ഭൂപടത്തിലേക്ക് ഇതാ വരുന്നു
Open in App
Home
Video
Impact Shorts
Web Stories