TRENDING:

ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞൻ വെള്ളച്ചാട്ടം: ഇരിഞ്ചയം വെള്ളച്ചാട്ടം

Last Updated:

ടൂറിസ്റ്റ് സ്പോട്ടുകൾക്ക് പഞ്ഞമില്ലാത്ത നെടുമങ്ങാട് ഇങ്ങനെ ഒരു വെള്ളച്ചാട്ടം ഉണ്ടെന്നുള്ളത് നാട്ടുകാർക്ക് പോലും പരിചിതമല്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ട് തിരുവനന്തപുരത്ത്. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വെള്ളച്ചാട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞൻ വെള്ളച്ചാട്ടത്തെ പരിചയപ്പെടാം. ആദ്യമേ പറയട്ടെ ഇതൊരു കുഞ്ഞൻ വെള്ളച്ചാട്ടം തന്നെയാണ്. തിരുവനന്തപുരം നെടുമങ്ങാട് ഉള്ള ഇരിഞ്ചയം വാട്ടർ ഫാൾ. ഇരിഞ്ചയം എന്ന മലയോര ഗ്രാമ പ്രദേശത്ത് എത്തി നാട്ടുകാരോട് അന്വേഷിച്ച് അറിഞ്ഞു വേണം ഇവിടെയെത്താൻ. ഗൂഗിൾ മാപ്പ് പോലും കൃത്യമായി നിങ്ങളെ സഹായിച്ചെന്നു വരില്ല.
വെള്ളച്ചാട്ടം 
വെള്ളച്ചാട്ടം 
advertisement

റബ്ബർ തോട്ടങ്ങൾക്കും ചോല മരങ്ങൾക്കും ഇടയിലൂടെ നിറഞ്ഞൊഴുകുന്ന തോട്. സമതലങ്ങൾ വിട്ട് ചെങ്കുത്തായ പാറക്കൂട്ടങ്ങൾക്കിടയിലേക്ക് എത്തുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ചെറു വെള്ളച്ചാട്ടം. പ്രാദേശികമായി മാത്രം അറിയപ്പെട്ട ഇരിഞ്ചയം വെള്ളച്ചാട്ടം ഇൻസ്റ്റാഗ്രാം റീലുകളിലൂടെയാണ് പലരും അറിയുന്നത് തന്നെ. ടൂറിസ്റ്റ് സ്പോട്ടുകൾക്ക് പഞ്ഞമില്ലാത്ത നെടുമങ്ങാട് ഇങ്ങനെ ഒരു വെള്ളച്ചാട്ടം ഉണ്ടെന്നുള്ളത് നാട്ടുകാർക്ക് പോലും പരിചിതമല്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാഴ്ചയ്ക്ക് മനോഹരമായ ഒന്നാണ് ഇരിഞ്ചയം വെള്ളച്ചാട്ടം. സാധാരണ വെള്ളച്ചാട്ടങ്ങൾ പോലെ എപ്പോഴും ജലസമൃദ്ധിയുള്ള ഒന്നല്ല ഇരിഞ്ചയത്തെത്. തട്ടുതട്ടുകൾ ആയി തിരിയുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ വളരെ ചെറിയ ഉയരത്തിൽ നിന്നും പരന്നൊഴുകി താഴേക്ക് പതിക്കുന്ന ജലം. സദാസമയവും വഴുക്കൽ നിറഞ്ഞ പാറക്കെട്ടുകളിൽ പിടിച്ച് ഇവിടേക്ക് ഇറങ്ങുന്ന ആൾക്കൂട്ടവും ഉണ്ട്. അധികം അറിയപ്പെടാത്ത സ്ഥലം ആയതിനാൽ തന്നെ കൂട്ടമായി എത്തി ഇവിടെ സമയം ചെലവഴിക്കുന്ന ചെറുപ്പക്കാർ ധാരാളം ഉണ്ട്. അപകട സാധ്യതകൾ എല്ലാം മുന്നിൽകണ്ട് വേണം ഇങ്ങോട്ടേക്ക് യാത്ര ചെയ്യാൻ.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞൻ വെള്ളച്ചാട്ടം: ഇരിഞ്ചയം വെള്ളച്ചാട്ടം
Open in App
Home
Video
Impact Shorts
Web Stories