വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നിവരെ സങ്കൽപ്പി ച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ എന്നാൽ, ഇവിടെ ശിവന്നതാണ് കൂടുതൽ പ്രാധാന്യം. മുപ്പതോളം ദേവീദേവന്മാരുടെ പ്രതിഷ്‌ഠകൾ ക്ഷേത്രത്തിൽ ഉണ്ട്. മുകളിൽ ശിവൻ, നടുവിൽ വിഷ്ണു താഴെ ബ്രഹ്മാവ് എന്നിങ്ങനെയാണ് ത്രിമൂർത്തികളുടെ സാന്നിധ്യം ഉള്ളത്.ശിവനാണ് ഏറ്റവും അധികം പ്രാധാന്യം ഈ ക്ഷേത്രത്തിൽ നൽകുന്നത്. 20 അടിയിലേറെ ഉയരമുള്ള ഹനുമാൻ്റെ പ്രതിമയാണ് ക്ഷേത്രത്തിലെ മറ്റൊരു ആകർഷണം. ഹനുമാന് വടമാല ചാർത്തുന്നത് പ്രധാന വഴിപാട് കൂടിയാണ്.
advertisement
കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്ക മേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം. നാഗർകോവിൽ - കന്യാകുമാരി വീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. 7 നിലകളിലായാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 134 അടി ഉയരമുള്ള ക്ഷേത്രഗോപുരം, പടുകൂറ്റൻ പക്ഷി പ്രതിമ എന്നിവയൊക്കെ നിർമ്മിതിയുടെ സവിശേഷതകൾ ആയി എടുത്തു പറയേണ്ടവയാണ്. ശുചീന്ദ്രത് എത്തിയാൽ തന്നെ പഞ്ചേന്ദ്രിയങ്ങളും ശുദ്ധമാകും എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. സ്ഥാണുമലയൻ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. പരമശിവന്റെ പര്യായമായ സ്ഥാണുവും വിഷ്‌ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിൻ്റെ മറ്റൊരു പേരായ അയനും ചേർന്നാണ് സ്ഥാണുമാലയൻ എന്ന പേരുണ്ടായത്.
