TRENDING:

അച്ഛനും അമ്മയും പാതിവഴിയിൽ ഉപേക്ഷിച്ച സ്വപ്നം വർഷങ്ങൾക്കിപ്പുറം സാക്ഷാത്കരിച്ച് പ്ലസ് വൺ വിദ്യാർത്ഥി കാർത്തിക്ക്

Last Updated:

സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ വിതുര ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കാർത്തിക് സ്വർണം നേടി. അച്ഛനും അമ്മയും പാതിവഴിയിൽ ഉപേക്ഷിച്ച സ്വപ്നം കൂടിയാണ് ഈ നേട്ടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അച്ഛനും അമ്മയും പാതിവഴിയിൽ ഉപേക്ഷിച്ച സ്വപ്നം വർഷങ്ങൾക്കിപ്പുറം നേടി, നാടിനു തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് വിതുര ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കാർത്തിക് കൃഷ്ണ. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആണ് കാർത്തിക് സ്വർണം നേടിയത്. കാർത്തിക്കിൻ്റെ ഈ വിജയത്തിന് പിന്നിൽ ഏറെ സന്തോഷിക്കുന്നത് അച്ഛനും അമ്മയും തന്നെയാണ്. അതിനു പിന്നിലൊരു ഫ്ലാഷ് ബാക്ക് ഉണ്ട്.
കാർത്തിക് 
കാർത്തിക് 
advertisement

കാർത്തിക്

നന്ദാവനം എ ആർ ക്യാമ്പിലെ എസ് ഐ അനീഷ് കൊട്ടാരത്തിനും ഫാർമസിസ്റ്റായ ഭാര്യ എം ആർ അശ്വതിക്കും സ്കൂൾ പഠന കാലത്ത് കായികതാരങ്ങൾ ആകണം എന്നത് വലിയ മോഹമായിരുന്നു. ഇരുവരും സ്പോർട്സ് ഇനങ്ങളിലൊക്കെ പങ്കെടുത്ത് ചെറിയ  സമ്മാനങ്ങൾ ഒക്കെ നേടിയിട്ടുണ്ട്. എന്നാൽ അന്നത്തെ കാലത്ത് മക്കളെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാനോ അതിനുവേണ്ട പരിശീലനം നൽകാനോ വേണ്ട സാമ്പത്തിക സ്ഥിതിയൊന്നും ഇരുവീടുകളിലും ഉണ്ടായിരുന്നില്ല. അങ്ങനെ രണ്ടുപേരും സ്പോർട്സ് മോഹം പാതിവഴിയിൽ ഉപേക്ഷിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നീട് മകനിലൂടെ ആ നേട്ടം കൈവരിക്കാൻ ഉള്ള ശ്രമമായി.  അങ്ങനെ അച്ഛനും അമ്മയും പാതിവഴിയിൽ ഉപേക്ഷിച്ച സ്വപ്നം, സ്വർണ്ണ നേട്ടത്തിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ് മകൻ കാർത്തിക് കൃഷ്ണ. വിതുര ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ കാർത്തിക്കിൻ്റെ നേട്ടത്തിൽ നാട്ടുകാരും സന്തോഷത്തിലാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
അച്ഛനും അമ്മയും പാതിവഴിയിൽ ഉപേക്ഷിച്ച സ്വപ്നം വർഷങ്ങൾക്കിപ്പുറം സാക്ഷാത്കരിച്ച് പ്ലസ് വൺ വിദ്യാർത്ഥി കാർത്തിക്ക്
Open in App
Home
Video
Impact Shorts
Web Stories