TRENDING:

കാട്ടാക്കട ഇനി 'സോളാർ സിറ്റി'; സർക്കാർ ഓഫീസുകൾ പൂർണ്ണമായും സൗരോർജ്ജത്തിലേക്ക് മാറി

Last Updated:

39 സർക്കാർ ഓഫീസുകളിൽ സൗരോർജ്ജ പദ്ധതി നടപ്പിലാക്കിയതിൻ്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ മണ്ഡലമായി മാറാനുള്ള ചരിത്രപരമായ ചുവടുവെപ്പിലാണ് കാട്ടാക്കട മണ്ഡലം. കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 39 സർക്കാർ ഓഫീസുകളിൽ പുരപ്പുറ സൗരോർജ്ജ പദ്ധതി വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇതോടെ സർക്കാർ സ്ഥാപനങ്ങൾ ഊർജ്ജ സ്വയം പര്യാപ്തത കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ മണ്ഡലമെന്ന ബഹുമതി കാട്ടാക്കട സ്വന്തമാക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 ബുധനാഴ്ച മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ വെച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ വരെ പ്രശംസ പിടിച്ചുപറ്റിയ 'ജലസമൃദ്ധി' പദ്ധതിയിലൂടെ മഴവെള്ള സംഭരണത്തിൽ നേരത്തെ തന്നെ കാട്ടാക്കട രാജ്യാന്തര തലത്തിൽ മാതൃകയായിരുന്നു. അന്ന് ജലസമൃദ്ധിക്കായി മഴവെള്ളം സംഭരിച്ചതിന് സമാനമായി, ഇപ്പോൾ ഊർജ്ജസ്വയംപര്യാപ്തതയ്ക്കായി സൂര്യപ്രകാശത്തെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കാണ് മണ്ഡലം എത്തിച്ചേരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ നൂതന പദ്ധതി പൂർത്തിയാകുന്നതോടെ പരിസ്ഥിതി സൗഹൃദ വികസനത്തിൻ്റെ പുതിയൊരു അധ്യായം കൂടി കാട്ടാക്കടയിൽ കുറിക്കപ്പെടുകയാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കാട്ടാക്കട ഇനി 'സോളാർ സിറ്റി'; സർക്കാർ ഓഫീസുകൾ പൂർണ്ണമായും സൗരോർജ്ജത്തിലേക്ക് മാറി
Open in App
Home
Video
Impact Shorts
Web Stories