TRENDING:

മണ്ണിൽ മറഞ്ഞ മഹാത്ഭുതം: ഭക്തലക്ഷങ്ങൾക്ക് പുണ്യമായി കീഴ്‌കൊല്ല തൃക്കണ്ണാപുരം ക്ഷേത്രം

Last Updated:

മണ്ണിനടിയിൽ നിന്നും വീണ്ടെടുത്ത വിഗ്രഹങ്ങളും, ഹരിഹരന്മാരുടെ തുല്യപ്രാധാന്യമുള്ള ആരാധനയും ഈ ക്ഷേത്രത്തെ സവിശേഷമാക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയ്ക്ക് സമീപം അമരവിളയിൽ ഭാരതീയ ക്ഷേത്രസങ്കല്പങ്ങളിലെ അപൂർവ്വമായൊരു കാഴ്ചയാണ് കീഴ്‌കൊല്ല തൃക്കണ്ണാപുരം ക്ഷേത്രം സമ്മാനിക്കുന്നത്. ശ്രീ മഹാവിഷ്ണുവും ശ്രീ മഹാദേവനും തുല്യപ്രാധാന്യത്തോടെ വാണരുളുന്ന ഈ പുണ്യസങ്കേതം എൻ.എച്ച്. 66-ൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രം 
ക്ഷേത്രം 
advertisement

ഭഗവാൻ വിഷ്ണുവിനായി വട്ട ശ്രീകോവിലും മഹാദേവനായി ചതുര ശ്രീകോവിലും ഇവിടെ ഒരുക്കിയിരിക്കുന്നു എന്നത് ഈ ക്ഷേത്രത്തിൻ്റെ വലിയൊരു പ്രത്യേകതയാണ്. രണ്ട് പ്രതിഷ്ഠകൾക്കും ഒരേ പ്രാധാന്യത്തോടെയുള്ള പൂജാവിധികളാണ് ഇവിടെ കാലാകാലങ്ങളായി നിലനിന്നുപോരുന്നത്. ക്ഷേത്രത്തിൻ്റെ ഐതിഹ്യം പരിശോധിക്കുമ്പോൾ അത്ഭുതകരമായ പല അറിവുകളുമാണ് ഭക്തർക്ക് ലഭിക്കുന്നത്. പുരാതന കാലത്ത് ഒരു പ്രകൃതിദുരന്തത്തെത്തുടർന്ന് ഈ ക്ഷേത്രം പൂർണ്ണമായും മണ്ണിനടിയിലായിപ്പോയെന്നും എന്നാൽ വിഗ്രഹങ്ങളുടെ ചൈതന്യം അവിടെത്തന്നെ നിലനിന്നിരുന്നു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

പിൽക്കാലത്ത് നാട്ടുകാർ ചേർന്ന് നടത്തിയ ദേവപ്രശ്ന വിധിപ്രകാരം നടത്തിയ ഉത്ഖനനത്തിലൂടെയാണ് മൺമറഞ്ഞുപോയ ക്ഷേത്രത്തിൻ്റെ ഭാഗങ്ങളും വിഗ്രഹങ്ങളും സുരക്ഷിതമായി വീണ്ടെടുത്തത്. ലഭിച്ച ശിലാഫലകങ്ങളിൽ നിന്നും എഴുത്തുകളിൽ നിന്നുമാണ് ക്ഷേത്രത്തിൻ്റെ ചരിത്രത്തെക്കുറിച്ച് പരിമിതമായ അറിവുകളെങ്കിലും ലഭ്യമായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സഹകരണത്തോടെ പുനരുദ്ധരിച്ച ഈ ക്ഷേത്രത്തിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാക്രമങ്ങളാണ് പിന്തുടരുന്നത്. ഭക്തജനങ്ങളുടെയും ക്ഷേത്രപരിപാലകരുടെയും കഠിനപ്രയത്നത്താൽ ഇന്ന് ഈ പ്രദേശം ഭക്തിസാന്ദ്രവും മനോഹരവുമായ ഒരു ആരാധനാകേന്ദ്രമായി മാറിയിരിക്കുകയാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മണ്ണിൽ മറഞ്ഞ മഹാത്ഭുതം: ഭക്തലക്ഷങ്ങൾക്ക് പുണ്യമായി കീഴ്‌കൊല്ല തൃക്കണ്ണാപുരം ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories