നെയ്യാറിലെ മൂന്നാറ്റുമുക്കിൽ നിന്ന് ശേഖരിക്കുന്ന ജലം അത്യാധുനികമായ ആറ് ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച് ഓരോ വീടുകളിലുമെത്തിക്കുന്ന ബൃഹത്തായ ദൗത്യമാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. മേഖലയിൽ വേനൽക്കാലത്ത് അനുഭവപ്പെടാറുള്ള രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പദ്ധതിയിലൂടെ ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു. വികസന കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമിച്ചതിൻ്റെ ഫലമാണ് ഈ നേട്ടമെന്നും പാറശ്ശാലയുടെ വികസന ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായമാണെന്നും പ്രാദേശിക ജനപ്രതിനിധികൾ ചടങ്ങിൽ വ്യക്തമാക്കി.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവും അവർ പങ്കുവെച്ചു. പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥരെയും സർക്കാരിനെയും ചടങ്ങിൽ അഭിനന്ദിച്ചു. ഓരോ വീട്ടുമുറ്റത്തും ശുദ്ധജലം എത്തുന്നതോടെ പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്. വികസനത്തിൻ്റെ സംതൃപ്തി ഇനി ഓരോ തുള്ളി ജലത്തിലൂടെയും ജനങ്ങളിലേക്ക് എത്തുകയാണ്. വേനലിലെ കുടിവെള്ളക്ഷാമം എന്നത് ഇനി കേട്ട് കേൾവി മാത്രമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
