TRENDING:

ജില്ലയിലെ ആദ്യ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന് വിതുരയിൽ തുടക്കം

Last Updated:

വിതുര കെ എസ്‌ ആർ ടി സി ഡിപ്പോയെ ടൂറിസം ഹബ്ബായി മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കും തുടക്കമായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജില്ലയിലെ ആദ്യ കെ എസ് ആർ ടി സി ഡ്രൈവിംഗ്‌ സ്കൂൾ വിതുരയിൽ. കുറഞ്ഞ ചിലവിൽ ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനായി കെ എസ് ആർ ടി സിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡ്രൈവിംഗ്‌ സ്കൂ‌ളിന് വിതുരയിൽ തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ ആദ്യ കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളിനാണ് വിതുരയിൽ തുടക്കമാകുന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഡ്രൈവിംഗ് സ്കൂൾ ഉദ്ഘാടനം ചെയ്തു.
മന്ത്രി ഡ്രൈവിംഗ് സ്കൂളിൽ
മന്ത്രി ഡ്രൈവിംഗ് സ്കൂളിൽ
advertisement

വിതുര ഐസറിൽ ആരംഭിക്കുന്ന ആരംഭിക്കുന്ന  ഗുരുവായൂർ സൂപ്പർ ഫാസ്റ്റിൻ്റെ ഫ്ലാഗ്‌ ഓഫും മന്ത്രി നിർവഹിച്ചു. അരുവിക്കര മണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വിതുര KSRTC ഡ്രൈവിംഗ് സ്കൂളിനായി എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും  40 ലക്ഷം രൂപ വിനിയോഗിച്ച്‌ പുതിയ മന്ദിരം നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്‌. വിതുര കെ എസ്‌ ആർ ടി സി ഡിപ്പോയെ ടൂറിസം ഹബ്ബായി മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കും തുടക്കമായി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കെ എസ് ആർ ടി സിയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് സ്കൂളുകൾ നിലവിൽ വരുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഡ്രൈവിംഗ് സ്കൂളിന് തുടക്കമായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ജില്ലയിലെ ആദ്യ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന് വിതുരയിൽ തുടക്കം
Open in App
Home
Video
Impact Shorts
Web Stories