ഇതോടെ പഞ്ചായത്തിലെ മൂന്ന് പ്രധാന ആരോഗ്യ കേന്ദ്രങ്ങളും ദേശീയ നിലവാരത്തിലേക്ക് ഉയർന്നു എന്ന അപൂർവ്വ നേട്ടം കുന്നത്തുകാലിന് സ്വന്തമായി. നേരത്തെ കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രവും കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രവും ഈ പദവി നേടിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എട്ട് മേഖലകളിലെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ അംഗീകാരം ലഭിക്കുന്നത്.
മികച്ച സേവന ലഭ്യത, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ, കൃത്യമായ മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം, ഗുണമേന്മയുള്ള ചികിത്സാ രീതികൾ എന്നിവയിലെ മികവ് പരിശോധിച്ചാണ് കേന്ദ്ര സർക്കാരിൻ്റെ ഈ സർട്ടിഫിക്കേഷൻ.
advertisement
ഈ അംഗീകാരത്തോടെ ആശുപത്രിയുടെ വികസനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക സാമ്പത്തിക സഹായവും ഇൻസെൻ്റീവുകളും ലഭ്യമാകും. സാധാരണക്കാർക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ തങ്ങളുടെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിൽ തന്നെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഈ നേട്ടം സഹായിക്കും.
