TRENDING:

മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും രമേശ്‌ ചെന്നിത്തലയുടെ 'ഗാന്ധിഗ്രാമങ്ങളിലൂടെ' പ്രകാശനം ചെയ്തു

Last Updated:

ഗാന്ധിഗ്രാം പദ്ധതിയിലൂടെ കേരളത്തിലെ പിന്നാക്ക ഗ്രാമങ്ങളിൽ ഉണ്ടായ വികസന മാറ്റങ്ങളെക്കുറിച്ച് പുസ്തകം പ്രതിപാദിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച 'My journey through Gandhi villages' ഗാന്ധിഗ്രാമങ്ങളിലൂടെ എന്ന പുസ്തകത്തിൻ്റെ പ്രകാശനം മലയാളത്തിൻ്റെ മഹാനടന്‍ മമ്മൂട്ടിയും, ലോകപ്രശസ്ത സംവിധായകനായ ആടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലെയും പട്ടികജാതി - പട്ടികവര്‍ഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012 ല്‍ ആവിഷ്‌കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്ന് ഒരു കോടി രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഗ്രാം പദ്ധതിയില്‍പ്പെടുന്ന ഗ്രാമങ്ങള്‍ക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടില്‍ നിന്ന് വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിക്കുകയും ചെയ്തു.
രമേശ്‌ ചെന്നിത്തലയുടെ പുസ്തകം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്യുന്നു
രമേശ്‌ ചെന്നിത്തലയുടെ പുസ്തകം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്യുന്നു
advertisement

ഗാന്ധിഗ്രാം പദ്ധതിയിലൂടെ നമ്മുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഗ്രാമങ്ങളുടെ മുഖഛായ മാറിതയെങ്ങിനെയെന്ന് ഈ പുസ്തകത്തില്‍ വ്യക്തമായി വിശദീരിക്കുന്നുണ്ട്. അവിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ സുരക്ഷിതത്വ പദ്ധതികള്‍ ഇവയുടെയെല്ലാം സമഗ്രമായ ചിത്രം ഈ പുസ്തകത്തിലൂടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും രമേശ്‌ ചെന്നിത്തലയുടെ 'ഗാന്ധിഗ്രാമങ്ങളിലൂടെ' പ്രകാശനം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories