മങ്കാട് എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ നേമം മണ്ഡലത്തില്‍ നടപ്പിലാക്കിയ 900 കോടി രൂപയുടെ വിപുലമായ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് മങ്കാട് സ്‌കൂളിലും നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടക്കുന്നത്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വര്‍ണ്ണക്കൂടാരം പദ്ധതി. വെറുമൊരു കെട്ടിടം പണിയുക എന്നതിനുപരി കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പഠന സാഹചര്യം ഒരുക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
advertisement
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1500ലധികം പ്രീ-പ്രൈമറി സ്‌കൂളുകളെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായതെന്നും മന്ത്രി പറഞ്ഞു. ഒരു കാലത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഹൈടെക് ക്ലാസ് റൂമുകളും വന്നതോടെ ലക്ഷക്കണക്കിന് കുട്ടികളാണ് പൊതു വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
