ചികിത്സയ്ക്കായി എത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പുതിയ മന്ദിരം നിലവിൽ വരുന്നതോടെ വിപുലമായ ഒ.പി. സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുങ്ങുന്നത്. ഒരേസമയം കൂടുതൽ രോഗികളെ പരിശോധിക്കാനുള്ള സൗകര്യവും ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും ഇതിൻ്റെ പ്രത്യേകതയാണ്.
രോഗികൾക്കും അവർക്കൊപ്പം എത്തുന്നവർക്കുമായി മെച്ചപ്പെട്ട കാത്തിരിപ്പുകേന്ദ്രവും ആവശ്യമായ മറ്റ് പ്രാഥമിക സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വെള്ളറടയിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുന്ന ഈ വികസന പ്രവർത്തനം നാടിൻ്റെ ആരോഗ്യ സുരക്ഷയ്ക്ക് വലിയ കരുത്തുപകരും.
advertisement
പദ്ധതി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും ആരോഗ്യമുള്ള ഒരു നാടിനായി നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും സി കെ ഹരീന്ദ്രൻ എംഎൽഎ അറിയിച്ചു.
