TRENDING:

വിതുരയിലെ ഫയർ സ്റ്റേഷന് പുതിയ മന്ദിരം

Last Updated:

നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ വിതുര ഫയർസ്റ്റേഷന്‌ മന്ദിരം നിർമ്മിക്കുന്നതിനായി നാൽപ്പത്‌ സെൻ്റ് ഭൂമി അനുവദിച്ച്‌ ഉത്തരവായിരിക്കുകയാണ്‌.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയോര ഗ്രാമമായ വിതുരയിലെ ഫയർ സ്റ്റേഷന് ഇനി പുതു ജീവൻ. വിതുരയിലെ ഫയർ സ്റ്റേഷന് പുതിയ കെട്ടിടം വേണമെന്നുള്ളത് ഏറെ നാളായുള്ള ആവശ്യമാണ്. ഇത്തവണ സംസ്ഥാന സർക്കാർ ഈ ആവശ്യം പരിഗണിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ പുതിയ കെട്ടിടം യാഥാർത്ഥ്യമാകും. വിതുര ഫയർ സ്റ്റേഷന്‌ പുതിയ മന്ദിരം നിർമ്മിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും അഭ്യർത്ഥിച്ച്‌ കൊണ്ട്‌ നിയമസഭയിൽ അഡ്വക്കേറ്റ് ജി സ്റ്റീഫൻ എം എൽ എ സബ്മിഷൻ അവതരിപ്പിച്ചത്‌ 2021 ഒക്ടോബർ 26 ന്‌ ആയിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സബ്മിഷന്‌ മറുപടി നൽകിയ മുഖ്യമന്ത്രി ഉചിതമായ സ്ഥലം കണ്ടെത്തി സര്‍ക്കാരിന് ലഭ്യമാക്കുന്നപക്ഷം ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് മറുപടി പ്രസംഗത്തിൽ പറഞ്ഞു. അത്‌ യാഥാർത്ഥ്യമാകുകയാണ്‌. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ വിതുര ഫയർസ്റ്റേഷന്‌ മന്ദിരം നിർമ്മിക്കുന്നതിനായി നാൽപ്പത്‌ സെൻ്റ് ഭൂമി അനുവദിച്ച്‌ ഉത്തരവായിരിക്കുകയാണ്‌. വിതുരയിൽ പുതിയ അഗ്നിരക്ഷാ നിലയം സ്ഥാപിക്കുന്നതിനായി 40 സെൻ്റ് ഭൂമിയാണ് അനുവദിച്ചത്. അധികം വൈകാതെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും സമയബന്ധിതമായി പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
വിതുരയിലെ ഫയർ സ്റ്റേഷന് പുതിയ മന്ദിരം
Open in App
Home
Video
Impact Shorts
Web Stories