തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വിതുര താലൂക്ക് ആശുപത്രി കെട്ടിടത്തിൻ്റെയും ഡയാലിസിസ് യൂണിറ്റിൻ്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ചു. 2,96,79,715 രൂപ ചെലവഴിച്ചാണ് ആശുപത്രി കെട്ടിടവും ഡയാലിസിസ് യൂണിറ്റും നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാര്‍, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ് കൃഷ്ണകുമാരി, ഡി എം ഒ ഡോ ബിന്ദു മോഹന്‍, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ കണ്ണന്‍, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 27, 2025 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മലയോര മേഖലയ്ക്കും ആദിവാസി ഊരുകൾക്കും ആശ്വാസമായി പുതിയ ഡയാലിസിസ് യൂണിറ്റ്
