ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എസ്.കെ. ബെൻഡാർവിൻ വിശ്രമയിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ടൻ്റ് ഡോ. നിത എസ്. നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനിത കുമാരി, ബ്ലോക്ക് അംഗം വൈ. സതീഷ്, ഗ്രാമപഞ്ചായത്ത് അംഗം എം. സുനിൽ, ആർ.എം.ഒ. ഡോ. ജെയിൻ, നഴ്സിംഗ് സൂപ്രണ്ടണ്ട് സുലേഖ, സ്റ്റാഫ് സെക്രട്ടറി ഷക്കീല ബീവി, എഡ്വിൻ ജയരാജ്, എം.എസ്. സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
advertisement
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയോജനകരമാകുന്ന ഈ സൗകര്യം ആശുപത്രിയിലെത്തുന്നവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jul 08, 2025 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
പാറശാല താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി പുതിയ വിശ്രമകേന്ദ്രം പ്രവർത്തനമാരംഭിച്ചു
