സോഷ്യൽ മീഡിയയിൽ തരംഗമായ ആർച്ച്
മതങ്ങൾക്കപ്പുറം ഒത്തൊരുമയുടെ നല്ല മാതൃകയായാണ് ഈ ആർച്ച് ഉയർത്തി കാണിക്കപ്പെടുന്നത്. മേലെ കുറ്റിമൂട് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കും പാറയിൽ മസ്ജിദിലേക്കും സ്വാഗതമരുളുന്നത് ഈ ഒരൊറ്റ കമാനമാണ്. മുൻപ് പള്ളിയിലേക്ക് മാത്രമേ ഇവിടെ കമാനം ഉണ്ടായിരുന്നുള്ളൂ.
ഇതേ വഴിയിൽ തന്നെയാണ് ക്ഷേത്രവും ഉള്ളത്. ക്ഷേത്രം പുതുക്കി പണിത് പുനപ്രതിഷ്ഠ നടത്തി. പിന്നീട് കാണപ്പെടുന്നത് ഇങ്ങനെ വൈറലായി മാറിയ ആർച്ചും. ക്ഷേത്ര കമ്മിറ്റിയും പള്ളി ഭരണസമിതിയും ഒരുമിച്ചു ചേർന്നാണത്രെ ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിവിധ മതവിശ്വാസങ്ങൾ ഇങ്ങനെ ഒരേ ആർച്ചിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുമ്പോൾ ഇത് കേരളത്തിൽ അല്ലാതെ മറ്റെവിടെയാണ് സംഭവിക്കുക എന്ന് സോഷ്യൽ മീഡിയയിൽ കമൻ്റുകൾ നിറയുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Sep 30, 2024 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദം പോലെ മതസൗഹാര്‍ദ്ദത്തിന്‍റെ കമാനവുമായി മേലെ കുറ്റിമൂട്