TRENDING:

സ്വർണ്ണപ്രഭയിൽ കൊടിമരവും നവീകരിച്ച ചുറ്റമ്പലവും; ആറാട്ട് മഹോത്സവത്തിനൊരുങ്ങി തുറുവിള ധർമ്മശാസ്താ ക്ഷേത്രം

Last Updated:

കലിയുഗവരദനായ അയ്യപ്പൻ്റെ പൂർണ്ണരൂപമായ വനശാസ്‌താവാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന് മുന്നിലായുള്ള വിശാലമായ തീർത്ഥസരസ്സ് ഈ പ്രദേശത്തെ തന്നെ അപൂർവ്വമായ കാഴ്ചയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ഉള്ളൂർ-ആക്കുളം റോഡിൽ തുറുവിക്കൽ സ്ഥിതിചെയ്യുന്ന പുരാതനമായ തുറുവിള ശ്രീധർമ്മശാസ്താ ക്ഷേത്രം ഇന്ന് ഭക്തിയുടെയും പുരോഗതിയുടെയും പുതിയൊരു പാതയിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്രം ഒരുകാലത്ത് അതീവ ശോചനാവസ്ഥയിലായിരുന്നുവെങ്കിലും ഭക്തജനങ്ങളുടെയും പ്രദേശത്തെ വ്യാപാരികളുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് നവീകരിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ചുറ്റമ്പലവും സ്വർണ്ണപ്രഭയാർന്ന കൊടിമരവും സ്ഥാപിച്ചതോടെ ക്ഷേത്രത്തിന് പുതിയൊരു ചൈതന്യം കൈവന്നു.
ക്ഷേത്രം 
ക്ഷേത്രം 
advertisement

2026 ജനുവരി 14 മുതൽ 25 വരെ ക്ഷേത്ര തന്ത്രി കൊല്ലൂർ അത്തിയറമഠം ബ്രഹ്മശ്രീ കൃഷ്ണപ്രശാന്ത് നീലകണ്ഠരുടെ മുഖ്യകാർമ്മികത്വത്തിൽ വിപുലമായ രീതിയിൽ കൊടിയേറ്റ് ഉത്സവം നടത്തുകയുണ്ടായി. കലിയുഗവരദനായ അയ്യപ്പൻ്റെ പൂർണ്ണരൂപമായ വനശാസ്‌താവാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ഗണപതി, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. ക്ഷേത്രത്തിന് മുന്നിലായുള്ള വിശാലമായ തീർത്ഥസരസ്സ് ഈ പ്രദേശത്തെ തന്നെ അപൂർവ്വമായ കാഴ്ചയാണ്. സന്ധ്യാസമയത്തെ ദീപാരാധനയും മണിനാദവും തീർത്ഥക്കരയിലെ കുഞ്ഞോളങ്ങളും ഭക്തർക്ക് മനോഹരമായ ഒരു അനുഭൂതി പകർന്നുനൽകുന്നു. 2013-ൽ നടത്തിയ ദേവപ്രശ്ന വിധി പ്രകാരം ക്ഷേത്രത്തിൻ്റെ പുരോഗതി നാടിൻ്റെ ഐശ്വര്യത്തിന് അത്യാവശ്യമാണെന്ന് കണ്ടിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതനുസരിച്ച് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ പ്രദേശത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇതിൻ്റെ തുടർച്ചയെന്നോണം ദേവപ്രശ്ന വിധിയിലെ ബാക്കി കാര്യങ്ങൾ കൂടി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. അരവണ പൊങ്കാലയോടുകൂടി ഭഗവാൻ്റെ തീർത്ഥസരസ്സിൽ ആറാട്ട് നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുന്നു. മണ്ഡലകാലവും മകരവിളക്കുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവകാലങ്ങൾ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
സ്വർണ്ണപ്രഭയിൽ കൊടിമരവും നവീകരിച്ച ചുറ്റമ്പലവും; ആറാട്ട് മഹോത്സവത്തിനൊരുങ്ങി തുറുവിള ധർമ്മശാസ്താ ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories