TRENDING:

ദേശീയ തലത്തിൽ കേരളത്തിന് അഭിമാനമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്

Last Updated:

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ആണ് അസൂയാവഹമായ നേട്ടത്തിന് അർഹത നേടിയത്. ദേശീയ തലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്‌ കൂടിയാണ് പുല്ലമ്പാറ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നീരുറവകളെ സംരക്ഷിച്ചുകൊണ്ട് ദേശീയ ബഹുമതിക്ക് അർഹത നേടിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ആണ് അസൂയാവഹമായ നേട്ടത്തിന് അർഹത നേടിയത്. മികച്ച ഗ്രാമപഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജല അവാർഡാണ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്‌ സ്വന്തമാക്കിയത്. ദേശീയ തലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്‌ കൂടിയാണ് പുല്ലമ്പാറ.
പുരസ്കാര നിറവിൽ പുല്ലമ്പാറ 
പുരസ്കാര നിറവിൽ പുല്ലമ്പാറ 
advertisement

പുല്ലമ്പാറ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ, നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി, അഗ്രി എഞ്ചിനീയറിംഗ്, ജി. ഐ. എസ്. സാങ്കേതിക വിദ്യകളെ സംയോജിപ്പിച്ചുകൊണ്ട്, കാർഷിക എഞ്ചിനീയറിംഗ് വിദഗ്ധരുടെയും, ജി. ഐ. എസ്. വിദഗ്ധരുടെയും സേവനം ഉപയോഗപ്പെടുത്തി നടപ്പിലാക്കിയ നീരുറവ് പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ പുല്ലമ്പാറക്ക് സാധിച്ചതാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

advertisement

2021 ഓഗസ്റ്റ് മാസത്തിൽ  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ആയിരുന്ന എം. വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ തുടർച്ചയായി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഇതിനെ മാതൃകയായി എടുത്തുകൊണ്ട് നീരുറവ് പദ്ധതി തയാറാക്കുകയുണ്ടായി. 'സജലം' എന്ന പേരിൽ ജില്ലാ ജലശക്തി അഭിയാൻ്റെ കീഴിൽ, ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്പ്രിംഗ്ഷെഡ് വികസന പദ്ധതിയും മാതൃകപരമായി പൂർത്തിയാക്കാൻ പഞ്ചായത്തിന് സാധിച്ചു.

പുരസ്കാര നിറവിൽ പുല്ലമ്പാറ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കളരിവനം വൃക്ഷ വത്കരണ പദ്ധതിയിലൂടെ രാജ്യത്തിനു മാതൃകയായ രീതിയിൽ വാമനപുരം നദിയുടെ പാർശ്വ പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുകയും, ദേശീയ ബാംബൂ മിഷൻ്റെ ഫണ്ട് ഉപയോഗിച്ചു മുളം തൈകൾ പിടിപ്പിക്കുകയും ഇതോടൊപ്പം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലൂടെ അറുന്നൂറോളം കുളങ്ങൾ നിർമ്മിക്കുകയും, കിണർ റീചാർജ് ചെയ്യുകയും ചെയ്തതിലൂടെ ജലനിരപ്പ്‌ ഉയർത്താൻ കഴിഞ്ഞതായും കമ്മിറ്റി കണ്ടെത്തി. കാർഷിക മേഖലയിലും, അനുബന്ധ മേഖലകളിലും ക്രോപ്പ് റോട്ടേഷൻ പോലെയുള്ള സാങ്കേതങ്ങൾ മികച്ച രീതിയിൽ ഉപയോഗിച്ചു പുരോഗതി കൈവരിക്കാൻ പുല്ലമ്പാറ പഞ്ചായത്തിന് സാധിച്ചു. ഒക്ടോബർ 22-നു ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് രാഷ്ട്രപതി ഉപഹാരം സമർപ്പിക്കും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ദേശീയ തലത്തിൽ കേരളത്തിന് അഭിമാനമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്
Open in App
Home
Video
Impact Shorts
Web Stories