TRENDING:

യാത്രക്കാരേ... കോഡ് മറക്കല്ലേ... തിരുവനന്തപുരം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ പുതിയ കോഡ്

Last Updated:

ഓരോ സ്ഥലത്തെയും സൂചിപ്പിക്കുന്നത് ഓരോ കോഡുകൾ ആണ്. ഇപ്പോൾ നേമം റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്തു നിന്നും തിരുവനന്തപുരത്തേക്കും ട്രെയിൻ യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. അടുത്തിടെ തിരുവനന്തപുരത്തെ നേമം റെയിൽവേ സ്റ്റേഷൻ്റെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ്റെയും പേര് മാറ്റിയിരുന്നു. പേരു മാത്രമല്ല സ്റ്റേഷനെ സൂചിപ്പിക്കുന്ന കോഡും മാറിയിട്ടുണ്ട്. ഓരോ സ്ഥലത്തെയും സൂചിപ്പിക്കുന്നത് ഓരോ കോഡുകൾ ആണ്. ഇപ്പോൾ നേമം റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നത് തിരുവനന്തപുരം സൗത്ത് സ്റ്റേഷൻ എന്നാണ്. ഇതിനെ TVCS എന്ന കോഡ് കൊണ്ടാണ് സൂചിപ്പിക്കുന്നത്. മുൻപ് നേമം എന്നതിൻ്റെ ചുരുക്കെഴുത്തെന്നോണം NEM എന്നാണ് ഉപയോഗിച്ചു വന്നിരുന്നത്. സ്റ്റേഷനുകളിൽ പേര് മാറിയപ്പോൾ സ്വാഭാവികമായും മുൻപ് ഉപയോഗിച്ച കോഡുകൾക്കും മാറ്റം വന്നു.
ട്രെയിനുകൾ
ട്രെയിനുകൾ
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരത്ത് നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് കൊച്ചുവേളി സ്റ്റേഷൻ. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇപ്പോൾ അറിയപ്പെടുന്നത് തിരുവനന്തപുരം നോർത്ത് എന്നാണ്. അതിനാൽ തന്നെ അതിനും പുതിയ കോഡ് ആണ് ഉപയോഗിക്കുന്നത്. TVCN എന്നാണ് കൊച്ചുവേളിയുടെ അഥവാ പുതിയ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ്റെ കോഡ്. മുൻപ് കൊച്ചുവേളി എന്നതിന് ചുരുക്കെഴുത്തായി KCVL എന്നാണ് ഉപയോഗിച്ചിരുന്നത്. ഇനിയുള്ള യാത്രകളിൽ ഉപയോഗപ്രദമാകും വിധം ഈ കോഡുകൾ കൂടി ഓർമ്മിച്ചു വച്ചോളൂ. അപ്പോൾ പേട്ട സ്റ്റേഷൻ്റെ കോഡ് മറക്കണ്ട TVP.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
യാത്രക്കാരേ... കോഡ് മറക്കല്ലേ... തിരുവനന്തപുരം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ പുതിയ കോഡ്
Open in App
Home
Video
Impact Shorts
Web Stories