രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ ഇവിടെ കഞ്ഞി കിട്ടും. കഞ്ഞി കുടിക്കാൻ വേണ്ടി മാത്രം ആളുകൾ ഇവിടെ എത്തുന്നുണ്ട്. അരിയും ചെറുപയറും ചേർത്തുണ്ടാക്കുന്ന കഞ്ഞിയാണ് പയറുക്കഞ്ഞി. ഇത് വയറു നിറയ്ക്കുന്നതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ്. ഈ കംഫർട്ട് ഫുഡ് ഉണ്ടാക്കാനും എളുപ്പവും ഏറെ പോഷകപ്രദവുമാണ്. തമിഴ്നാട് സ്വദേശികളായ ഏതാനും ആളുകൾ ചേർന്ന് വർഷങ്ങൾക്കു മുൻപേ ആരംഭിച്ചതാണ് ഈ കട.
ഉച്ചയ്ക്ക് കഞ്ഞിയാണ് വിളമ്പുന്നതെങ്കിൽ രാവിലെ നല്ല അടിപൊളി തെന്നിന്ത്യൻ പ്രാതൽ വിഭവങ്ങൾ ഉണ്ട്. ദോശ ഇഡലി, ഇടിയപ്പം, പൊറോട്ട മുട്ടക്കറി, സ്പെഷ്യൽ ഓംലെറ്റ്, നെയ്റോസ്റ്റ് മസാലദോശ, രസവട ഉഴുന്നുവട എന്നിങ്ങനെ നീളുന്നു പ്രാതൽ വിഭവങ്ങൾ. ഇതിനുപുറമെ വിവിധതരം ചായകളും ഹോർലിക്സ് ബൂസ്റ്റോ ചേർത്ത കോഫി ലഭ്യമാണ്.
advertisement
കഞ്ഞി, ഒരു സമ്പന്നമായ ഭക്ഷണമാണ്, പ്രത്യേകിച്ചും പയറുകൊണ്ട് ചേർത്തുണ്ടാക്കിയതാകുമ്പോൾ. പണ്ടുമുതലെ നാം കഴിച്ചു ശീലിച്ചിവരുന്ന പയറുകൊണ്ട് ഉള്ള ഈ കഞ്ഞി, പ്രാദേശിക രുചികളുടെ ഒത്തൊരുമയാണെന്നു പറയാം. ഇത് വൈറ്റമിൻസും, മിനറൽസും, ഫൈബറും നിറഞ്ഞതാണെന്ന്. മരുതംകുഴിയിലെ ശ്രീബാലസുബ്രഹ്മണ്യം ടിഫിൻ സെന്റർ, പ്രാദേശികരെയും വിദൂരദേശങ്ങളിൽ നിന്നുമുള്ളവരെയും ഒരുപോലെ ആകർഷിക്കുന്ന ഭക്ഷണകേന്ദ്രമാണ്.