കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകന്‍ നിസാര്‍ കുമ്പിള കാർ തടഞ്ഞ് യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Last Updated:

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് കാറിലുണ്ടായിരുന്ന യുവാക്കളെ നിസാർ മർദിച്ചത്. യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്

നിസാർ കുമ്പിള
നിസാർ കുമ്പിള
മലപ്പുറം: കോൺഗ്രസ് സൈബർ പ്രവർത്തകൻ നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് സംഭവം. നാലുമാസങ്ങൾക്ക് മുൻപ്, കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം നടന്ന സംഭവത്തിൽ ചങ്ങരംകുളത്തെ യുവാക്കൾക്കാണ് മർദനമേറ്റത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ‌ പുറത്തുവന്നു.
വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് കാറിലുണ്ടായിരുന്ന യുവാക്കളെ നിസാർ മർദിച്ചത്. യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. യുവാക്കളുടെ പരാതിയിൽ ചങ്ങരംകുളം പൊലീസ് നിസാറിനെ പിടികൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ നിസാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കാനെത്തിയ ഘട്ടത്തിലും നിസാർ പൊലീസിനോട് തട്ടിക്കയറിയതായാണ് വിവരം. പൊലീസിന്റെ കണ്ണുവെട്ടിച്ച് നിസാർ ഓട്ടോയിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം നിസാറിന് ജാമ്യം നൽകരുതെന്ന് അന്ന് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതായാണ് സൂചന. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണ് ഇതിന് കാരണം. മേഖലയിലെ ഔദ്യോഗിക കോൺഗ്രസ് കമ്മറ്റികളും നിസാറിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാർട്ടിയുമായി ഇയാൾക്ക് ബന്ധമില്ലെന്നാണ് നേതാക്കൾ പറയുന്നത്.
advertisement
കഴിഞ്ഞ ദിവസം രാഹുലിനെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ചും നിസാർ കുമ്പിള ഫേസ്ബുക്ക് ഇട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകന്‍ നിസാര്‍ കുമ്പിള കാർ തടഞ്ഞ് യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Next Article
advertisement
കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകന്‍ നിസാര്‍ കുമ്പിള കാർ തടഞ്ഞ് യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകന്‍ നിസാര്‍ കുമ്പിള കാർ തടഞ്ഞ് യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
  • മലപ്പുറം ചങ്ങരംകുളത്ത് കോൺഗ്രസ് സൈബർ പ്രവർത്തകൻ നിസാർ കുമ്പിള യുവാക്കളെ മർദിച്ച വീഡിയോ പുറത്ത്.

  • വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി മർദിച്ചെന്ന് വീഡിയോയിൽ കാണാം.

  • നിസാറിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; കോൺഗ്രസ് നേതാക്കൾ എതിർപ്പ്.

View All
advertisement