TRENDING:

ബാലരാമപുരത്തെ ചൈതന്യമായി തലയൽ ക്ഷേത്രം; ഭരദ്വാജ മഹർഷി പ്രതിഷ്ഠ നടത്തിയ പുണ്യസങ്കേതം

Last Updated:

ഭരദ്വാജ മഹർഷി പ്രതിഷ്ഠിച്ച ശിവലിംഗം, വട്ടശ്രീകോവിൽ, മഹാശിവരാത്രി ഉത്സവം, പ്രധാന വഴിപാടുകൾ എന്നിവയെക്കുറിച്ച് അറിയാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം റെയിൽവേ സ്റ്റേഷൻ്റെ കിഴക്കുവശത്തായി തലയലിൽ സ്ഥിതി ചെയ്യുന്ന ശ്രീ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രം ഭക്തജനങ്ങൾക്ക് സർവ്വാഭീഷ്ടവരദായകമായ പുണ്യസങ്കേതമാണ്. കരുണാമൂർത്തിയായ ശ്രീ മഹാദേവൻ കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് പുത്രധനാദി സമൃദ്ധിക്കും ദീർഘായുസ്സിനും മോക്ഷപ്രാപ്തിക്കും ഉത്തമമാണെന്നാണ് വിശ്വാസം.
ക്ഷേത്രം 
ക്ഷേത്രം 
advertisement

ദ്വാപരയുഗത്തിൽ സപ്തർഷിമാരിൽ പ്രഗൽഭനായ ഭരദ്വാജ മഹർഷിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. മനോഹരമായ വട്ടശ്രീകോവിലോടു കൂടിയ ഈ ക്ഷേത്ര സങ്കേതത്തിൽ കൊടിമരം, നാലമ്പലം, നമസ്കാര മണ്ഡപം, വിവിധ ഉപദേവതാ ക്ഷേത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷദിവസങ്ങൾ കുംഭമാസത്തിലെ മഹാശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയുമാണ്. പത്തുദിവസം നീണ്ടുനിൽക്കുന്ന വാർഷിക ഉത്സവം മഹാശിവരാത്രി നാളിൽ ആറാട്ടോടു കൂടി സമാപിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തലയൽ ദേശക്കാരുടെ ദേശീയോത്സവമായി ആഘോഷിക്കപ്പെടുന്ന ഈ ദിനങ്ങളിൽ ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകുന്നു. ഉത്സവകാലത്ത് വിശേഷാൽ പൂജകൾ, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ എഴുന്നള്ളിപ്പ്, പുഷ്പാഭിഷേകം, 108 കലശാഭിഷേകം, നാഗരൂട്ട്, പ്രദോഷപൂജ, അന്നദാനം എന്നിവ നടക്കാറുണ്ട്. കൂടാതെ വിവിധ സാംസ്കാരിക പരിപാടികളും പ്രഭാഷണങ്ങളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിനായക ചതുർത്ഥി, പൂജവയ്പ്പ്, വിദ്യാരംഭം, തൃക്കാർത്തിക, മണ്ഡലകാലം, രാമായണ മാസം തുടങ്ങിയ എല്ലാ വിശേഷദിവസങ്ങളും ആചാരപരമായ ചടങ്ങുകളോടെ ഇവിടെ ആഘോഷിച്ചുവരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ബാലരാമപുരത്തെ ചൈതന്യമായി തലയൽ ക്ഷേത്രം; ഭരദ്വാജ മഹർഷി പ്രതിഷ്ഠ നടത്തിയ പുണ്യസങ്കേതം
Open in App
Home
Video
Impact Shorts
Web Stories