സ്കൂൾ കുട്ടികൾക്കും പ്രായമായവർക്കും ഭയമില്ലാതെ നിരത്തിലിറങ്ങാൻ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നതിനാണ് നഗരസഭ മുൻഗണന നൽകുന്നത്. കളിപ്പാൻകുളം, ചാക്ക, ഫോർട്ട് തുടങ്ങിയ നായശല്യം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നാണ് ആദ്യഘട്ടത്തിൽ നായകളെ പിടികൂടുന്നത്.
പിടികൂടുന്ന നായകളെ നഗരസഭയുടെ കീഴിലുള്ള ആധുനിക സൗകര്യങ്ങളുള്ള ഷെൽട്ടറുകളിലേക്ക് മാറ്റി കൃത്യമായ പരിചരണവും എ.ബി.സി. പ്രോഗ്രാം വഴിയുള്ള വന്ധ്യംകരണവും വാക്സിനേഷനും ഉറപ്പുവരുത്തും.
മൃഗസ്നേഹികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ നായകളുടെ എണ്ണം നിയന്ത്രിക്കാനും കടിയേൽക്കുന്ന സംഭവങ്ങൾ ഇല്ലാതാക്കാനും കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വികസനത്തിനൊപ്പം തന്നെ ജനങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന ഈ നീക്കം സ്മാർട്ട് സിറ്റി എന്ന നിലയിൽ തിരുവനന്തപുരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്നുറപ്പാണ്.
advertisement
