ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെ, പക്ഷിപ്പനി ദ്രുതഗതിയിൽ നിർണയിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനുമുള്ള കേന്ദ്ര അനുമതി ഉടൻ ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യവിഷബാധകൾ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പുതുതായി ആരംഭിച്ച ടോക്സിൻ റെസിഡ്യൂ അനലിറ്റിക്കൽ ലബോറട്ടറിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിഷരഹിതമായ മാംസവും മാംസോൽപ്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ അത്യാധുനിക സംവിധാനം വലിയൊരു മുതൽക്കൂട്ടാകും. പക്ഷിപ്പനി നിർണയിക്കാൻ തലസ്ഥാന നഗരിയിൽ തന്നെ സ്ഥിര സംവിധാനം ഒരുങ്ങുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും.
advertisement
ചടങ്ങിനോടനുബന്ധിച്ച് ആൻ്റി മൈക്രോബിയൽ പ്രതിരോധ (AMR) അവബോധ പോസ്റ്ററിൻ്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനിക്കൊപ്പം മന്ത്രി നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. റെജിൽ എം.സി. ഐ.എ.എസ്., ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. ബോബി രാജൻ, വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
