TRENDING:

തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

Last Updated:

നെയ്യാർ ഡാം, കോട്ടൂർ ആന പുനരധിവാസ കേന്ദ്രം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾക്ക് മികച്ച ഇടത്താവളമായി തൂങ്ങാംപാറ മാറും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് കാട്ടാക്കട തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഐ.ബി. സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലത്തിലെ വിനോദസഞ്ചാര സാധ്യതകളെയും വരാനിരിക്കുന്ന വികസനങ്ങളെയും കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.
ചടങ്ങിൽ നിന്ന് 
ചടങ്ങിൽ നിന്ന് 
advertisement

പശ്ചിമഘട്ടത്തിൻ്റെ തണലിൽ നെയ്യാറും കരമനയാറും അതിരിടുന്ന ഈ പ്രദേശം നെയ്യാർ ഡാമിലേക്കുള്ള കവാടം കൂടിയാണ്. പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിലുള്ള വികസന കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. പരിസ്ഥിതി സൗഹൃദമായ വിനോദസഞ്ചാരത്തിനൊപ്പം തദ്ദേശീയർക്ക് ഗുണകരമാകുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതികൾക്കാണ് മുൻഗണന നൽകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നെയ്യാർ വന്യജീവി സങ്കേതം, കോട്ടൂർ ആന പുനരധിവാസ കേന്ദ്രം, ശാസ്താംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് മികച്ചൊരു ഇടത്താവളമായി തൂങ്ങാംപാറ മാറും. മണ്ഡലത്തിലെ പ്രകൃതിഭംഗി നിലനിർത്തിക്കൊണ്ട് തന്നെ വിനോദസഞ്ചാര ഭൂപടത്തിൽ തൂങ്ങാംപാറയെ ഒരു പ്രധാന അടയാളമായി മാറ്റാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories