കാട്ടാക്കട നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയം കൈവരിച്ച എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'മികവിൻ്റെ സൗഹൃദവട്ടം' ശ്രദ്ധേയമായി. 506 കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. പാട്ടുപാടിയും കുട്ടികളോട് കൂട്ടുകൂടിയും ഡോ. ദിവ്യ എസ്. അയ്യർ ഓളം തീർത്തപ്പോൾ, മുരുകൻ കാട്ടാക്കടയും കുരീപ്പുഴ ശ്രീകുമാറും കവിതകൾ ചൊല്ലി സദസ്സിനെ കൈയിലെടുത്തു. കാവ്യാത്മകമായ സംവാദത്തിൻ്റെ അലയൊലികൾ തികച്ചും ആഹ്ളാദകരമായ അന്തരീക്ഷം അനുഭവവേദ്യമാക്കി. കാട്ടാക്കട എംഎൽഎ കൂടിയായ ഐ.ബി. സതീഷ് ആണ് പരിപാടിയുടെ അമരക്കാരൻ ആയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 24, 2025 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
വിജയഗാഥയ്ക്ക് ആദരവോടെ: കാട്ടാക്കടയും തൊളിക്കോടും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു