TRENDING:

തിരുവനന്തപുരത്ത് കടലിൽ കുളിക്കുന്നതിനിടെ അപകടം പറ്റിയാൽ ഇനി ലൈഫ് ഗാർഡിനെ വേണ്ടി അലയേണ്ട; പുതിയ സംവിധാനം വന്നു

Last Updated:

കോവളം ഉൾപ്പെടെയുള്ള പ്രധാന ബീച്ചുകളിൽ ഹൈ-വിസിബിലിറ്റി കൊടികൾ, ലൈഫ് ഗാർഡുകൾക്കായി ഫസ്റ്റ് എയ്ഡ് കിറ്റുകൾ, അടിയന്തര സാഹചര്യങ്ങൾ അറിയിക്കാൻ സൈറണുകൾ എന്നിവ സജ്ജമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇനി കൂടുതൽ സുരക്ഷിതമായി കടൽ ആസ്വദിക്കാം. സന്ദർശകരുടെ തിരക്കേറിയ കടൽത്തീരങ്ങളിൽ അപകടസാധ്യത കുറയ്ക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. കടൽക്കുളിക്കിടെ അപകടത്തിൽപ്പെടുന്നവർക്ക് ഉടനടി സഹായം ലഭ്യമാക്കുന്നതിനായി കോവളം ഉൾപ്പെടെയുള്ള ബീച്ചുകളിലെ ലൈഫ് ഗാർഡുകൾക്ക് പ്രത്യേക കൊടികളും ഫസ്റ്റ് എയ്ഡ് ബോക്സുകളും വിതരണം ചെയ്തു.
കോവളം തീരം
കോവളം തീരം
advertisement

ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ ആറോളം പോയിൻ്റുകളിലാണ് പുതിയ കൊടികൾ സ്ഥാപിച്ചിട്ടുള്ളത്. ലൈഫ് ഗാർഡുകളുടെ യൂണിഫോമിന് സമാനമായ ചുവപ്പും മഞ്ഞയും കലർന്ന നിറത്തിലുള്ള ഈ കൊടികൾ കടലിൽ നിൽക്കുന്നവർക്ക് ദൂരത്തുനിന്നുപോലും വ്യക്തമായി കാണാൻ സാധിക്കും. അപകടമുണ്ടായാൽ ലൈഫ് ഗാർഡുകളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കാൻ ഇത് ഏറെ സഹായിക്കും. കൂടാതെ, ലൈഫ് ഗാർഡുകൾക്ക് ആദ്യമായി ഫസ്റ്റ് എയ്ഡ് കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കടൽത്തീരത്തുണ്ടാകുന്ന ചെറിയ മുറിവുകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ലൈഫ് ഗാർഡുകൾ തന്നെ ഇനി പ്രാഥമിക ചികിത്സ നൽകും. എല്ലാ ഗാർഡ് പോയിൻ്റുകളിലും ഈ കിറ്റുകൾ ലഭ്യമായിരിക്കും. ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യതകൾ അറിയിക്കാനും കടൽക്കുളിക്ക് അനുവദിച്ച സമയം കഴിയുമ്പോൾ സഞ്ചാരികളെ വിവരമറിയിക്കാനും സൈറണുകളും ആധുനിക മൈക്രോഫോണുകളും ബീച്ചുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തിരുവനന്തപുരത്ത് കടലിൽ കുളിക്കുന്നതിനിടെ അപകടം പറ്റിയാൽ ഇനി ലൈഫ് ഗാർഡിനെ വേണ്ടി അലയേണ്ട; പുതിയ സംവിധാനം വന്നു
Open in App
Home
Video
Impact Shorts
Web Stories