കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് മനോഹരമായി പുനരുദ്ധരിച്ചത്. ഇതിൻ്റെ ഭാഗമായി 2018 ജനുവരിയിൽ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ കർമ്മവും ഭംഗിയായി നടന്നിരുന്നു.
പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളവും ഇപ്പോൾ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും പേറുന്ന തൃകോട്ടിയൽ ക്ഷേത്രം കോട്ടുകാൽ ഗ്രാമവാസികളുടെ ഐശ്വര്യത്തിൻ്റെ കേന്ദ്രമായാണ് അറിയപ്പെടുന്നത്.
ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷമായ ശിവരാത്രി വ്രതാനുഷ്ഠാനവും തിരുമഹോത്സവവും അതീവ ഭക്തിനിർഭരമായാണ് ആഘോഷിക്കാറുള്ളത്. വിളംബര ഘോഷയാത്ര, സമൂഹസദ്യ, താലപ്പൊലി, സമൂഹപൊങ്കാല എന്നിവയ്ക്ക് പുറമെ വൈവിധ്യമാർന്ന കലാപരിപാടികളും ഉത്സവത്തിൻ്റെ ഭാഗമായി നടക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രത്തിന് സാക്ഷിയായ ഈ പുണ്യസങ്കേതം ഭക്തജനങ്ങൾക്ക് ശാന്തിയും സമാധാനവും നൽകുന്ന ഒരു മഹാക്ഷേത്രമായി ഇന്ന് നിലകൊള്ളുന്നു.
advertisement
